Skip to content

കോന്നി മെഡിക്കൽ കോളേജ് റോഡിൽ കയ്യേറ്റം നടത്തി വിവാദ പാറമടയിലേക്ക് പുതിയ റോഡ് നിർമ്മാണം

കോന്നി : കോന്നി മെഡിക്കൽ കോളേജ് റോഡിന് സമീപം മഞ്ഞക്കടമ്പ് വാഴത്തോപ്പിൽ പ്രവർത്തിക്കുന്ന പാറമടയിലേക്ക് പൊതുറോഡ് കൈയേറി പുതിയ റോഡ് നിർമ്മിക്കുന്നതായി പരാതി. റോഡിനോട് ചേർന്ന് കമ്പികൾ നിരത്തി കോൺക്രീറ്റ് ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്. പൊതുറോഡിന്റെ  ഭാഗം കയ്യേറിയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുമുന്‍പാണ് കോന്നി മെഡിക്കൽ കോളേജ് റോഡ് ഉയർന്ന നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയത്. ഈ റോഡിലൂടെയാണ് നിലവിൽ പാറമടയിൽ നിന്ന് പാറയും മറ്റ് ഭാരമുള്ള വസ്തുക്കളും കയറ്റിയ ടിപ്പർ ലോറികൾ നിരന്തരം കടന്നുപോകുന്നത്. റോഡിന്റെ  സുരക്ഷയും നിലവാരവും സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നതിനിടെയാണ് പുതിയ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് ദിവസം മുന്‍പ് പാറമടയിലേക്ക് വലിയ ഹിറ്റാച്ചി കയറ്റിപ്പോയ ലോറി തട്ടി കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ലൈൻ കമ്പികൾ പൊട്ടിയിരുന്നു.

ഇതോടെ പാറമടയിലേക്കുള്ള ഭാരവാഹനങ്ങളുടെ യാത്ര ഉയർത്തുന്ന അപകടസാധ്യത സംബന്ധിച്ച ആശങ്കയും ശക്തമായി. കോന്നി മെഡിക്കൽ കോളേജ് റോഡിനോട് ചേർന്നുള്ള ജനവാസ മേഖലയിലാണ് പാറമട പ്രവർത്തിക്കുന്നത്. പാറമടയുടെ പ്രവർത്തനം പ്രദേശവാസികൾക്ക് ഭീഷണിയാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പാറമടയുടെ പ്രവർത്തനത്തിനെതിരെ നേരത്തേയും പ്രതിഷേധമുയർന്നിരുന്നു. പാറമടയ്ക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ടും കോന്നി ഗ്രാമപഞ്ചായത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി നിരസിച്ച അപേക്ഷ മറികടന്ന് പഞ്ചായത്ത് സെക്രട്ടറി വ്യാജ തീരുമാനത്തിന്റെ  അടിസ്ഥാനത്തിൽ ലൈസൻസ് അനുവദിച്ചതെന്നാണ് പ്രധാന ആരോപണം. മല്ലേലിൽ ശ്രീധരൻ നായരുടെ ഉടമസ്ഥതയിലുള്ള പാറമടയുടെ പ്രവർത്തനം ജനങ്ങൾക്ക് ഭീഷണിയാകുന്നുവെന്നാരോപിച്ച് പ്രദേശത്ത് ശക്തമായ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. പൊതുറോഡ് കൈയേറ്റം സംബന്ധിച്ച പരാതിയിലും പുതിയ നിർമ്മാണപ്രവർത്തനങ്ങളിലും ബന്ധപ്പെട്ട അധികൃതർ അടിയന്തിര പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  3. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  4. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

കോന്നി മെഡിക്കൽ കോളേജ് റോഡിൽ കയ്യേറ്റം നടത്തി വിവാദ പാറമടയിലേക്ക് പുതിയ റോഡ് നിർമ്മാണം pathanamthittamedia.com