Skip to content

ശബരിമല തീർത്ഥാടകരുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു : നാല് പേർക്ക് പരിക്ക്

പെരുനാട് : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. പെരുനാട് വയറൻമരുതിയിൽ എസ്.എൻ.ഡി.പി. കെട്ടിടത്തോട് ചേർന്നുള്ള ശുചിമുറിക്ക് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. മലപ്പുറം തിരൂർ സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. ഏഴുവയസ്സുകാരൻ ഉൾപ്പെടെ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. നാലുപേർക്ക് നിസ്സാര പരിക്കേറ്റപ്പോൾ മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പരിക്കേറ്റ ഏഴുവയസ്സുകാരനായ ദേവസിന് തലയിടിച്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ മറ്റ് മൂന്നുപേർക്ക് പെരുനാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. അപകടഭീഷണി നിലനിന്നിരുന്ന റോഡരികിൽ മണ്ഡലകാലത്തിന് തൊട്ടുമുന്‍പ് ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു. ഈ സുരക്ഷാവേലിയിൽ തട്ടി വാഹനം നിന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്. ക്രാഷ് ബാരിയർ ഇല്ലായിരുന്നെങ്കിൽ വാഹനം താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പെരുനാട് പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  4. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

ശബരിമല തീർത്ഥാടകരുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു : നാല് പേർക്ക് പരിക്ക് pathanamthittamedia.com