Skip to content

ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ സ്ഫോടനം : നിരോധിത സ്ഫോടകവസ്തുക്കൾ വീട്ടിൽ സൂക്ഷിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

റാന്നി : വാടകവീട്ടിൽ നിരോധിത സ്ഫോടകവസ്തുക്കൾ അനധികൃതമായി സൂക്ഷിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുനെൽവേലി ഉത്തുമലൈ പോലീസ് സ്റ്റേഷൻ പരിധിയിലെ നവനീതകൃഷ്ണപുരം ഒഡൈ സ്ട്രീറ്റിൽ ഷൺമുഖദേവരുടെ മകൻ വെള്ളദുരൈ (39) ആണ് അറസ്റ്റിലായത്. റാന്നി അങ്ങാടി പേട്ടയിൽ ശാലേശ്വരം സ്വദേശിനിയുടെ വീടിന്‍റെ മുകൾനിലയിലായിരുന്നു പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്. ലൈസൻസോ അനുമതിയോ ഇല്ലാതെ നിരോധിത സ്ഫോടകവസ്തുക്കൾ മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മേയ് മൂന്നിന് രാവിലെ 8.30 ന് വീട്ടുപരിസരത്ത് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തിൽ വീടിന്‍റെ മതിലുകൾക്കും സമീപത്തെ മറ്റു വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി താമസിച്ചിരുന്ന മുറിയിൽ നിന്ന് 13 നിരോധിത സ്ഫോടകവസ്തുക്കൾ കണ്ടെത്തി. സംഭവത്തിൽ റാന്നി പോലീസ് സ്ഫോടകവസ്തു നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ശാസ്ത്രീയ പരിശോധനകളും നടത്തി. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വ്യാഴാഴ്ച രാവിലെ എസ്.ഐ. എസ്.സിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എ.എസ്.ഐ. സുമാകുമാരി, ഉദ്യോഗസ്ഥരായ അനീഷ് എം.ജി., ജിബിൻ ദാസ് സി.വി., സുബിൻ ഇ.എൻ. എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  4. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ സ്ഫോടനം : നിരോധിത സ്ഫോടകവസ്തുക്കൾ വീട്ടിൽ സൂക്ഷിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ pathanamthittamedia.com