Skip to content

ഭരണഘടനാ ദിനാചരണം : ജില്ലാ പോലീസ് ആസ്ഥാനത്ത് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു

പത്തനംതിട്ട : ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ പോലീസ് ഉദ്യോഗസ്ഥർക്കും മിനിസ്റ്റീരിയൽ ജീവനക്കാർക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയായ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യത, സ്വാതന്ത്ര്യം, നീതി, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ചടങ്ങിൽ ഓർമിപ്പിച്ചു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഇൻസ്പെക്ടർ എസ്.സനൂജ്, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വി.ആർ.ജഗദീഷ് എന്നിവരും എഴുപതോളം പോലീസ് ഉദ്യോഗസ്ഥരും ജില്ലാ പോലീസ് ഓഫീസിലെ മുപ്പതോളം മിനിസ്റ്റീരിയൽ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

ഭരണഘടനാ ദിനാചരണം : ജില്ലാ പോലീസ് ആസ്ഥാനത്ത് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു pathanamthittamedia.com