വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ
റാന്നി : വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ചെറുകോൽ ചാക്കപ്പാലം മണ്ണിൽ മേമുറിയിൽ വീട്ടിൽ ഗോപിയുടെ മകൻ തത്ത എന്ന വിളിപ്പേരുള്ള വിജയൻ ജി. (35) ആണ് അറസ്റ്റിലായത്. നവംബർ 21 ന് രാവിലെ ഒൻപതോടെയാണ് കേസിനാസ്പദമായ സംഭവം. റാന്നി ചെറുകോൽ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് നവംബർ 25 ന് രാവിലെ 10.30 ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ ഒൻപതോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റാന്നി പോലീസ് സ്റ്റേഷൻ എസ്.ഐ. സിബി എസ്., എ.എസ്.ഐ. സുമാകുമാരി, ഉദ്യോഗസ്ഥരായ അനീഷ് എം.ജി., ജിബിൻ ദാസ് സി.വി., സുബിൻ ഇ.എൻ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല





