Notice
സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല
വി.ബി-ജി റാം-ജി ഓംബുഡ്‌സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നവംബര്‍ 27 ന്
വി.ബി-ജി റാം-ജി ഓംബുഡ്സ്മാന്‍ നവംബര്‍ 27 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഏഴംകുഴം ഗ്രാമപഞ്ചായത്ത് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കും. ഫോണ്‍ : 9995425405.
–
പോസ്റ്റ് ഗ്രാജുവേറ്റ് സയന്‍റിഫിക് അപ്രന്‍റിസുമാരെ തെരഞ്ഞെടുക്കുന്നു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്‍റിഫിക് അപ്രന്‍റിസുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രി, മൈക്രോബയോളജി, എന്‍വയോണ്‍മെന്‍റ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പ്രായപരിധി 2026 ജനുവരി ഒന്നിന് 32 വയസ് കവിയരുത്. ഒന്നാം വര്‍ഷം 11,000 രൂപയും രണ്ടാം വര്‍ഷം 12,000 രൂപയും മൂന്നാം വര്‍ഷം 13,000 രൂപയുമാണ് സ്റ്റൈപ്പന്‍റ്. ബോര്‍ഡില്‍ ഒരു തവണ പരിശീലനം നേടിയവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നവംബര്‍ 30 ന് രാവിലെ 11 ന് മുന്‍പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിലാസം : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ജനറല്‍ ആശുപത്രിക്ക് എതിര്‍വശം, കെ.കെ.നായര്‍ റോഡ്, കുന്നിത്തോട്ടത്തില്‍ ബില്‍ഡിംഗ്, പത്തനംതിട്ട. ഫോണ്‍ : 0468 2223983, 8590660630.
നവോദയ വിദ്യാലയ പ്രവേശന പരീക്ഷ നവംബര്‍ 28 ന്
ജവഹര്‍ നവോദയ വിദ്യാലയം പത്തനംതിട്ട ജില്ലയില്‍ ആറാം ക്ലാസിലേക്ക് നവംബര്‍ 28 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ അഡ്മിറ്റ് കാര്‍ഡില്‍ രേഖപെടുത്തിയിരിക്കുന്ന പരീക്ഷാ കേന്ദ്രത്തില്‍ രാവിലെ 10.30 ന് മുമ്പ് എത്തിച്ചേരണം. അഡ്മിറ്റ് കാര്‍ഡ് ഇതുവരെ എടുത്തിട്ടില്ലാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04735 294263, 9591196535.
–
യോഗാ ഇന്‍സ്ട്രക്ടര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗാ പരിശീലനം നടത്താന്‍ യോഗാ ഇന്‍സ്ട്രക്ടറെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ രണ്ടിന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. യോഗ്യത ബി.എന്‍.വൈ.എസ്. ബിരുദം അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കുറഞ്ഞത് ഒരു വര്‍ഷത്ത പി.ജി. ഡിപ്ലോമ ഇന്‍ യോഗ. ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല





