Skip to content

‘ഉത്തരകൊറിയയുടെ ആണവശക്തി നിഷേധിക്കാനുള്ള നീക്കങ്ങൾ പരസ്യ യുദ്ധപ്രഖ്യാപനമായി കാണും’: മുന്നറിയിപ്പ് നൽകി കിം ജോങ് ഉൻ

പ്യോങ്‌യാങ്: വ്യത്യസ്ത ദൗത്യങ്ങള്‍ക്കായി തന്ത്രപരമായ ആണവായുധങ്ങള്‍ (Tactical Nuclear Weapons) വിവിധ മേഖലകളിലുടനീളം വിന്യസിക്കുന്നതില്‍ ഉത്തര കൊറിയ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിര്‍ദേശവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ (Kim Jong Un). രാജ്യത്തിന്റെ ആണവ സാമഗ്രികളുടെ ഉത്പാദന ശേഷി വികസിപ്പിച്ചു വരികയാണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ (KCNA) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.ആണവ സാമഗ്രികളുടെ ഉത്പാദന കേന്ദ്രങ്ങളും ആയുധ ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നതിനിടെയാണ് കിം നിര്‍ണായക പ്രസ്താവന നടത്തിയത്. എന്നാല്‍ ഈ കേന്ദ്രങ്ങള്‍ ഏതാണെന്നോ അവയുടെ സ്ഥാനമോ കെസിഎന്‍എ വെളിപ്പെടുത്തിയിട്ടില്ല. ആണവായുധ രാഷ്ട്രമെന്ന ഉത്തര കൊറിയയുടെ പദവി ‘തീര്‍ത്തും അലംഘനീയമാണ്’ (Absolutely Inviolable) എന്ന് കിം പറഞ്ഞു.

നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിക്കുന്ന ശക്തികളുടെ ആണവായുധ നിരായുധീകരണം പ്രസ്താവനകള്‍ കാരണം രാജ്യത്തിന്റെ പദവിയില്‍ മാറ്റമുണ്ടാകില്ലെന്നും, ‘ഞങ്ങളുടെ ആണവശേഷി ഇപ്പോള്‍ ഒരു യാഥാര്‍ത്ഥ്യമാണ്’ എന്നും അദ്ദേഹം പറഞ്ഞു.2023ല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ഉത്തര കൊറിയയുടെ ആണവ പദവി നിഷേധിക്കാനുള്ള ഏത് ശ്രമവും ‘പരസ്യമായ യുദ്ധപ്രഖ്യാപനമായി’ കണക്കാക്കുമെന്ന് കിം മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ പരമാധികാരത്തിന്റെയും ദേശീയ സുരക്ഷയുടെയും പ്രധാന ഉറപ്പായ ഈ ശേഷി ഉത്തര കൊറിയ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  4. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

‘ഉത്തരകൊറിയയുടെ ആണവശക്തി നിഷേധിക്കാനുള്ള നീക്കങ്ങൾ പരസ്യ യുദ്ധപ്രഖ്യാപനമായി കാണും’: മുന്നറിയിപ്പ് നൽകി കിം ജോങ് ഉൻ pathanamthittamedia.com