Skip to content

ഇ.എ.ആർ.എ.എസ്. സർവേ : വാർഷിക പരിശീലനം നടന്നു

പത്തനംതിട്ട : സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്‍റെ 2026 – 27 വർഷത്തെ ഇ.എ.ആർ.എ.എസ്. സർവേയുടെ വാർഷിക പരിശീലനം നടന്നു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനം ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ വിവരശേഖരണത്തിനും ഡാറ്റയ്ക്കും നിർണായക പ്രാധാന്യമുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ശേഖരിക്കുന്ന വിവരങ്ങൾ മറ്റു വകുപ്പുകൾ വികസന പ്രവർത്തനങ്ങൾക്കും ആസൂത്രണത്തിനുമായി ഫലപ്രദമായി ഉപയോഗിക്കുമ്പോഴാണ് വിവരശേഖരണം സാർഥകമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി ഡയറക്ടർ വി.എസ്.പ്രീത് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടർ കെ.ഷൈലമ്മ മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ജില്ലാ ഓഫീസർ പി.ജി.വിനീത് കുമാർ, ജില്ലാ ടൗൺ പ്ലാനർ ജി.അരുൺ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ റെജിമോൾ തോമസ്, എൻ.എസ്.ഒ. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ.പി.ദിവ്യ, ജില്ലാ ഓഫീസർ പി.കെ.ശോഭിത, അസിസ്റ്റന്‍റ് ഡയറക്ടർ അജീഷ് ജോസഫ്, റിസർച്ച് ഓഫീസർ ഷീന ഗോപി തുടങ്ങിയവർ പങ്കെടുത്തു. സർവേയുടെ വിവിധ മേഖലകളെക്കുറിച്ച് പരിശീലന ക്ലാസുകളും നടന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

ഇ.എ.ആർ.എ.എസ്. സർവേ : വാർഷിക പരിശീലനം നടന്നു pathanamthittamedia.com