ഭജനസ്ഥലത്തെ തർക്കം : വീട്ടിലേക്ക് മടങ്ങിയയാളെ പിന്തുടർന്നെത്തി ആക്രമിച്ചു പ്രതി അറസ്റ്റിൽ
കീഴ്‌വായ്പ്പൂർ : ഭജനസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് വീട്ടിലേക്ക് മടങ്ങിയയാളെ പിന്തുടർന്നെത്തി ആക്രമിച്ച കേസിൽ പ്രതിയെ കീഴ്‌വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംന്താനം മട്ടക്കാട്ടുകുഴിയിൽ വീട്ടിൽ രാജൻ കെ. (53) ആണ് അറസ്റ്റിലായത്. ഭജനസ്ഥലത്തുവെച്ച് പരാതിക്കാരനായ കുന്നംന്താനം സ്വദേശി മോഹനനുമായി പ്രതി തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മോഹനനെ പ്രതി പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തിയ കീഴ്‌വായ്പ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കീഴ്‌വായ്പ്പൂർ സർക്കിൾ ഇൻസ്പെക്ടർ ജി.സുരേഷ്‌കുമാർ, എസ്.ഐ. നൗഫൽ എസ്., എ.എസ്.ഐ. മുജീബ് ഖാൻ, ഉദ്യോഗസ്ഥരായ അമൽ, അരുണ്‍ദേവ്, ഹരികൃഷ്ണൻ, വിഷ്ണു ഐ.വി., സിബി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല
-
ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും





