Skip to content

ഭക്ഷ്യസുരക്ഷാ പരിശോധന : കോന്നിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ്

കോന്നി : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും സംയുക്ത സ്ക്വാഡ് പരിശോധന നടത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെത്തുടർന്ന് കോന്നി ടൗണിലെ മൂന്ന് ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. ശബരിമല തീർത്ഥാടന കാലയളവിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങൾക്ക് അധികൃതർ കർശന നിർദേശങ്ങൾ നൽകി. ഭക്ഷണം തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് വിനോദ് കുമാർ പി., ഫുഡ് സേഫ്റ്റി ഓഫീസർ പ്രശാന്ത് എസ്., ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് രാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത എ.കെ., ഷിഹാബുദ്ദീൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത ആർ.ആർ., പഞ്ചായത്ത് ക്ലാർക്ക് ഹമീം എം. എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ശബരിമല തീർത്ഥാടന കാലയളവിൽ ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  4. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

ഭക്ഷ്യസുരക്ഷാ പരിശോധന : കോന്നിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് pathanamthittamedia.com