Skip to content

കുവൈത്തിലെ തന്ത്രപ്രധാന കേന്ദ്രത്തിനുനേരെ ഇറാന്റെ ഡ്രോണാക്രമണം : രണ്ട് ഇറ്റലിക്കാർ കൊല്ലപ്പെട്ടു; കുവൈത്ത്, പാക് പൗരന്മാർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇറാന്റെ ഡ്രോണാക്രമണം. ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു കുവൈത്ത് പൗരനും ഒരു പാകിസ്‌താൻ പൗരനും പരിക്കേറ്റു. ഇവർക്ക് പരിക്കുപറ്റിയത് ഡ്രോൺ അവശിഷ്ട്‌ടങ്ങൾ വീണാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ തന്ത്രപ്രധാന കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടതായി ഇറ്റാലിയൻ വാർത്താ ഏജൻസിയായ അൻസയും റിപ്പോർട്ട് ചെയ്തു.ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാല് പേർക്ക് പരിക്കേറ്റതായാണ് കുവൈത്ത് പ്രതിരോധ മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്.

പരിക്കേറ്റവരിൽ രണ്ട് ഇറ്റാലിയൻ പൗരന്മാരും ഒരു കുവൈത്ത് പൗരനും ഒരു പാകിസ്‌താൻ പൗരമാണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് രണ്ട് ഇറ്റലിക്കാർ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരന്മാർ ജർമൻ പ്രതിരോധ വ്യവസായ കമ്പനിയായ റൈൻമെറ്റലിൽ ജോലിചെയ്തിരുന്നവരാണെന്നാണ് ഇറ്റാലിയൻ വാർത്താ ഏജൻസിയായ അൻസയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. അതേസമയം, കുവൈത്ത് വ്യോമാതിർത്തിക്കുള്ളിൽ കടന്ന നിരവധി ശത്രു ഡ്രോണുകൾ സൈന്യം കണ്ടെത്തി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് സ്റ്റാഫ് കേണൽ സൗദ് അബ്‌ദുൽ അസീസ് അൽ അത്വാൻ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  4. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

കുവൈത്തിലെ തന്ത്രപ്രധാന കേന്ദ്രത്തിനുനേരെ ഇറാന്റെ ഡ്രോണാക്രമണം : രണ്ട് ഇറ്റലിക്കാർ കൊല്ലപ്പെട്ടു; കുവൈത്ത്, പാക് പൗരന്മാർക്ക് പരിക്ക് pathanamthittamedia.com