Skip to content

സഹപാഠിയെ കൊല്ലുകയായിരുന്നു തോക്ക് കൊണ്ടുവന്ന കുട്ടിയുടെ ലക്ഷ്യമെന്ന് ടി.എം. ശശി എം.എൽ.എ

പാലക്കാട്: പാലക്കാട് പരുതൂർ സ്കൂളിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ടി.എം. ശശി എം.എൽ.എ. സഹപാഠിയെ കൊല്ലുകയായിരുന്നു തോക്ക് കൊണ്ടുവന്ന കുട്ടിയുടെ ലക്ഷ്യമെന്ന് എം.എൽ.എ ആരോപിച്ചു. ക്ലാസിലുണ്ടായ ചെറിയ വഴക്കിൻ്റെ പേരിൽ നേരത്തെയും പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മുൻകൂട്ടി ആസൂത്രണം ചെയ്താണ് വെടിവെപ്പ് നടത്തിയതെന്നും എം.എൽ.എ പറഞ്ഞു. ആലത്തൂർ സബ്ജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു എംഎൽഎ വസ്തുതകൾക്ക് നിരക്കാത്ത പരാമർശം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിലെ ക്ലാസ് മുറിയിൽവെച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റത്.

സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിശദീകരണം. വെടിവെച്ച കുട്ടിയും സ്കൂൾ അധികൃതരും പോലീസും ഈ വാദം ശരിവെച്ചിരുന്നു. കുട്ടികൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സുഹൃത്തുക്കളാണെന്നുമാണ് പോലീസിന്റെയും സ്കൂൾ അധികൃതരുടെയും വിശദീകരണം. തോക്ക് വല്യുപ്പയുടേതായിരുന്നെന്നും അബദ്ധത്തിൽ തന്റെ കൈവശം എത്തിയതാണെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. തോക്ക് കൗതുകത്തിന്റെ പുറത്ത് പരിശോധിക്കുന്നതിനിടെ അറിയാതെ വെടിപൊട്ടുകയായിരുന്നു എന്നാണ് വെടിയേറ്റ കുട്ടി പോലീസിനോട് പറഞ്ഞത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

സഹപാഠിയെ കൊല്ലുകയായിരുന്നു തോക്ക് കൊണ്ടുവന്ന കുട്ടിയുടെ ലക്ഷ്യമെന്ന് ടി.എം. ശശി എം.എൽ.എ pathanamthittamedia.com