തമിഴ്നാട്ടിൽ പിതൃത്വ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ : തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് പിതൃത്വ അവധി. മുഖ്യമന്ത്രി ജോസഫ് വിജയ് ആണ് തമിഴ്നാട്ടിൽ 15 ദിവസത്തെ പിതൃത്വ അവധി പ്രഖ്യാപിച്ചത്. ഭാര്യയുടെ പ്രസവത്തിന് 15 ദിവസം മുന്‍പോ കുഞ്ഞ് ജനിച്ചശേഷം ആറ് മാസത്തിനുള്ളിലോ അവധി എടുക്കാമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് പിതൃത്വ അവധി അനുവദിക്കുന്നത്. പ്രസവകാലത്ത് അമ്മയ്ക്കും കുഞ്ഞിനും പിന്തുണ നല്‍കുന്നതിനാണ് പിതൃത്വ അവധി അനുവദിച്ചിരിക്കുന്നത്. കൂടാതെ കുഞ്ഞ് ജനിക്കുന്ന സമയത്ത് കുഞ്ഞിന്റെ പരിചരണത്തിലും പിതാവിന്റെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കാനും കുട്ടിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പിതാവിന്റെ സാന്നിധ്യം ഉറപ്പാക്കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം തമിഴ്നാട്ടില്‍ അര്‍ഹരായ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 365 ദിവസത്തെ പ്രസവാവധിയുണ്ട്. എന്നാൽ പുരുഷന്മാർക്കും പിതൃത്വ അവധി വേണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നിരുന്നെങ്കിലും ഇത് നടപ്പായിരുന്നില്ല. വിജയ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഈ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. പിതൃത്വ അവധി അനുവദിക്കുന്നതില്‍ കേരളം, സിക്കിം, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഇപ്പോൾ തമിഴ്നാടും ഉൾപ്പെട്ടിരിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഇടയ്ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല





