Skip to content

സർക്കാരിനെ ഭരിക്കാൻ അനുവദിക്കണം ; ഭരണസ്തംഭനം എന്ന് പറഞ്ഞ് പരത്തുന്നുവെന്ന് പി വി അൻവർ

കൊച്ചി: മുഖ്യമന്ത്രിയെ പിന്തുണച്ച് പി വി അൻവർ. സർക്കാരിനെ ഭരിക്കാൻ അനുവദിക്കണം. വ്യക്തിപരമായ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട ഇടത്ത് ചർച്ച ചെയ്യണം. ഭരണസ്തംഭനം എന്ന് പറഞ്ഞ് പരത്തുന്നു. അത് പാടില്ല. കോൺഗ്രസുമായി ബന്ധപ്പെട്ട് നിലവിലെ തർക്കം ആരോഗ്യകരമല്ല. സാധാരണ പ്രവർത്തകർക്കും ജനങ്ങൾക്കും മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ് തർക്കം. കോൺഗ്രസിലെ തർക്കം ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ജനങ്ങൾ ആണ് എല്ലാം തിരിച്ചറിയും. രാഷ്ട്രീയമായി എല്ലാവർക്കും വ്യക്തിപരമായ പല ആവശ്യവും ഉണ്ടാകും. ബോർഡ്‌ കോർപറേഷൻ വിഭജനം നീണ്ടുപോകുന്നത് പുതിയ സംഭവം അല്ല. യുഡിഫ് അധികാരത്തിൽ വന്നപ്പോൾ എല്ലാം മാസങ്ങൾ എടുത്താണ് വിഭജനം പൂർത്തിയാക്കിയതെന്നും അൻവർ വ്യക്തമാക്കി.

യുഡിഎഫില്‍ ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജന ചര്‍ച്ചകളും ഭിന്നതകളും തുടരുന്നതിനിടെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് പി വി അന്‍വര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നാല് ബോര്‍ഡ് കോപറേഷനുകളില്‍ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് അന്‍വര്‍ ഔദ്യോഗികമായി കത്ത് നല്‍കിയത്. കെടിഡിസി ചെയര്‍മാന്‍ പദവിക്കൊപ്പം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കായി ബോര്‍ഡ് കോര്‍പറേഷനുകളിലെ മൂന്ന് അധ്യക്ഷ പദവി കൂടി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  4. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

സർക്കാരിനെ ഭരിക്കാൻ അനുവദിക്കണം ; ഭരണസ്തംഭനം എന്ന് പറഞ്ഞ് പരത്തുന്നുവെന്ന് പി വി അൻവർ pathanamthittamedia.com