Skip to content

കോൺഗ്രസിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം അറിയിച്ച് മുൻ കായികതാരം പത്മിനി തോമസ്

തിരുവനന്തപുരം : ബിജെപിയിലേക്ക് പോയത് തെറ്റിദ്ധാരണയുടെ പേരിലാണെന്നും ആ തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് മടങ്ങിവരാനാണ് ആഗ്രഹമെന്നും മുൻ കായികതാരം പത്മിനി തോമസ്. കോൺഗ്രസിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം അറിയിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് കത്ത് കൈമാറി. കെപിസിസി ആസ്ഥാനത്തെത്തിയാണ് പത്മിനി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസാണ് തനിക്ക് എല്ലാം നൽകിയതെന്നും യാതൊരു ഉപാധികളുമില്ലാതെയാണ് പാർട്ടിയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്നും പത്മിനി തോമസ് വ്യക്തമാക്കി. അർജുന അവാർഡിന് തന്നെ ശുപാർശ ചെയ്തത് കോൺഗ്രസ് സർക്കാരാണെന്നും അവർ ഓർമിപ്പിച്ചു. മരിക്കുമ്പോൾ ത്രിവർണ പതാക പുതച്ച് ഉറങ്ങണമെന്ന ആഗ്രഹം മാത്രമാണ് ഇപ്പോഴുള്ളതെന്നും പത്മിനി പറഞ്ഞു.

മുഖ്യമന്ത്രിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ കാണുമെന്നും പത്മിനി തോമസ് വ്യക്തമാക്കി. അതേസമയം, പത്മിനി തോമസിന്റെ കത്ത് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. കൂടുതൽ പേർ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. പത്മജ വേണുഗോപാലിന്റെ കാര്യത്തിൽ പാർട്ടി ചർച്ച ചെയ്ത് ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  4. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

കോൺഗ്രസിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം അറിയിച്ച് മുൻ കായികതാരം പത്മിനി തോമസ് pathanamthittamedia.com