മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ഭേദഗതികൾ വരുത്തി കേന്ദ്രമന്ത്രിസഭ
ന്യൂഡൽഹി: പാർലമെന്റിന്റെ അടുത്തയാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ഭേദഗതികൾ വരുത്തി കേന്ദ്രമന്ത്രിസഭ. എല്ലാ സംസ്ഥാനങ്ങളിലേയും ലോക്സഭാ സീറ്റുകളുടെ എണ്ണം ഒരേപോലെ, അൻപത് ശതമാനം വർധിപ്പിക്കും. ഭൂരിഭാഗം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്ന ഈ ആവശ്യം ബില്ലിൽ ഉൾപ്പെടുത്തിയതിലൂടെ ഇരുസഭകളിലും ബില്ലിനെ പാസാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് സർക്കാർ ഉന്നമിടുന്നത്. 1971-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ലോക്സഭയിൽ ലഭിക്കുന്ന സീറ്റ് വിഹിതം കണക്കാക്കുന്ന രീതി 25 വർഷത്തേക്ക് കൂടി തുടരാനും തീരുമാനമായിട്ടുണ്ട്. അതായത് 2051 വരെ ഇത് തുടരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സേവാതീർഥിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കേന്ദ്രമന്ത്രിസഭ യോഗം ചേർന്നത്. പാർലമെന്റിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധിപ്പിച്ചിട്ടുള്ള പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ, അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. ഇതിനായി നവംബർ 30-ന് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായിട്ടായിരിക്കും ഈ സമ്മേളനം. ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി ഉയർത്തുന്നതാണ് നിർദിഷ്ട ബിൽ. മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ഏപ്രിൽ മാസത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
തിരുപ്പരന്കുണ്ട്രം മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ കാര്‍ത്തിക മഹാദീപം തെളിക്കാന്‍ ഉത്തരവിട്ടിട്ടും തെളിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രിംകോടതി
-
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
-
മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങളിൽ അതൃപ്തി ; ഖാർഗെയെ കണ്ട് പരാതികൾ ധരിപ്പിച്ച് സണ്ണി ജോസഫ്
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന് അറസ്റ്റിൽ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്ത്താക്കൻമാര് കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി


