രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യം ഭയപ്പെട്ടത് സംഭവിക്കാന്‍ പോവുകയാണ്. വനിതാ സംവരണത്തിന്റെ പേരില്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പാസ്സാക്കാന്‍ വേണ്ടി നവംബര്‍ 30ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ പോവുകയാണ് -ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം സംഘടിപ്പിക്കാന്‍ വേണ്ടി അവിശുദ്ധമായ ഒരുപാട് മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി.
എല്ലാറ്റിനും കാര്‍മ്മികത്വം വഹിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ഇപ്പോഴത്തെ രൂപത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അടുത്ത തവണ തോല്‍ക്കുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് ഭരണകക്ഷിക്ക് മുന്‍തൂക്കമുള്ള ഇടങ്ങളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കും. ആരൊക്കെ ബിജെപിയുടെ മാനിപുലേഷനും കുതന്ത്രങ്ങള്‍ക്കും വിധേയമായാലും ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കും.
പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സംഘടിപ്പിക്കാന്‍ വേണ്ടി അവിശുദ്ധമായിട്ടുള്ള ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഈ സര്‍ക്കാര്‍ അവലംബിച്ചു കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ വ്യവസായിക ബിസിനസ് മേഖലയിലൊക്കെ പരിചിതമായിട്ടുള്ള ചില പദാവലികള്‍ ഉണ്ട്. അമാല്ഗമേഷന്, മേര്‍ജര്‍, അക്വിസിഷന്‍, ബൈ ഔട്ട്. ഇതൊക്കെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. എത്രയോ രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തി മേര്‍ജ് ചെയ്തു. ആം ആദ്മി പാര്‍ട്ടി, എന്‍സിപി, ശിവസേന, അവസാനം തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രധാനപക്ഷത്തെ പിളര്ത്തിയെടുത്തിട്ട് ആരും കേള്‍ക്കാത്ത എന്‍സിപിഐ എന്ന് പറഞ്ഞ ഒരു പാര്‍ട്ടിയില്‍ ഇവര്‍ ലയിപ്പിച്ചു. എല്ലാം അമിത് ഷായാണ് പിന്നില്‍ കളിച്ചത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന് അറസ്റ്റിൽ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്ത്താക്കൻമാര് കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി





