Skip to content

മണ്ഡല പുനർ നിർണയ ബില്ലിനെ ശരദ് പവാറിന്റെ എൻസിപി പിന്തുണയ്ക്കും

മുംബൈ: അടുത്തയാഴ്ച ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന മണ്ഡല പുനർ നിർണയ ബില്ലിനെ ശരദ് പവാറിന്റെ എൻസിപി പിന്തുണയ്ക്കും. പാർട്ടി നേതാവ് ജിതേന്ദ്ര അവ്ഹാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജിതേന്ദ്ര ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് നിലവിൽ ബ്രച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ് പവാർ. ‘ഭരണഘടനാനുസൃതമായി മണ്ഡല പുനർനിർണയം നടത്തേണ്ടതുണ്ടെന്ന് പവാർ തന്നോടു പറഞ്ഞു. സുപ്രിയ സുലെയും എംപിമാരും തീരുമാനം എടുത്തു.

ഞങ്ങളുടെ പാർട്ടി മണ്ഡല പുനർനിർണയത്തെ പിന്തുണയ്ക്കും ബ്രീച്ച് കാൻഡി ആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് ജിതേന്ദ്ര പ്രതികരിച്ചു. മണ്ഡല പുനർനിർണയ ബില്ല് അവതരിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ശനിയാഴ്ച ഇന്ത്യ മുന്നണി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ താൻ പങ്കെടുക്കുന്നില്ലെന്ന് എൻസിപി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ നേരത്തെ വ്യക്തമാക്കിയിരുന്നു. പവാർ അസുഖബാധിതനാണെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. അതേസമയം ലോക്‌സഭയിലെ എട്ട് എംപിമാർക്കും രാജ്യസഭയിലെ ഏക എംപിക്കും എൻസിപി(എസ്പി) വിപ്പ് നൽകിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. 121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

  3. വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ

  4. ‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  5. ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി

Share on WhatsApp

Share this story

മണ്ഡല പുനർ നിർണയ ബില്ലിനെ ശരദ് പവാറിന്റെ എൻസിപി പിന്തുണയ്ക്കും pathanamthittamedia.com