ജില്ലാ സ്റ്റേഡിയത്തിൽ അതിക്രമിച്ച് കയറി റീൽസ് ചിത്രീകരണം : ചോദ്യം ചെയ്തവരെ കമ്പിവടികൊണ്ട് ആക്രമിച്ച യുവാവ് അറസ്റ്റിൽ
പത്തനംതിട്ട : നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരണം നടത്തുകയും ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരെയും തൊഴിലാളികളെയും കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് വാഴമുട്ടം പുത്തുപറമ്പിൽ വടക്കേതിൽ വീട്ടിൽ ബിജു പി.ഒ. യുടെ മകൻ ജിബിൻ ബിജു (20) ആണ് അറസ്റ്റിലായത്. നവംബർ 24 ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരണം നടത്തുന്നത് സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനെ കമ്പിവടികൊണ്ട് ആക്രമിച്ച പ്രതി തടയാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിയുൾപ്പെടെയുള്ളവരെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. നവംബർ 25 ന് പുലർച്ചെ പ്രതി വീണ്ടും സ്റ്റേഡിയത്തിലെത്തി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും സാധനങ്ങളും തൊഴിലാളികൾ താമസിക്കുന്നതിനായി ഒരുക്കിയ താത്കാലിക ഷെഡും തകർത്തു.
സ്റ്റേഡിയത്തിലെ ജനറൽ ഗ്രൗണ്ടിലെയും മറ്റും സാധനങ്ങളും നശിപ്പിച്ചു. സംഭവത്തിൽ ഏകദേശം രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. തുടർന്ന് നവംബർ 25 ന് രാവിലെ പത്തനംതിട്ട ടൗണിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന പ്രതിയെ പോലീസ് സംഘം അറസ്റ്റ് ചെയുകയായിരുന്നു. നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി മയക്കുമരുന്ന്, അബ്കാരി, അടിപിടി, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒന്‍പതോളം ക്രിമിനൽ കേസുകളിൽ ഇയാള്‍ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു. എസ്.ഐ. രഞ്ജിത്ത് വി.എൽ., ഉദ്യോഗസ്ഥരായ രാജേഷ്, ഷിബു, സി.പി.ഒമാരായ അഖിൽ, അഭിജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി





