Skip to content

പി എസ് സിയുടെ വാതിൽ സംസ്ഥാന സർക്കാർ കൊട്ടിയടച്ചുവെന്ന് ആരോപിച്ച് കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: പി എസ് സിയുടെ വാതിൽ സംസ്ഥാന സർക്കാർ കൊട്ടിയടച്ചുവെന്ന് ആരോപിച്ച് കെ എൻ ബാലഗോപാൽ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമനങ്ങൾ നടത്തുന്നതിലും സർക്കാർ വീഴ്ച വരുത്തുകയാണെന്നും പി എസ് സി നിയമനങ്ങൾ മന്ദഗതിയിലാക്കുന്നത് സർക്കാർ ചെലവും ബാധ്യതയും കുറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ആകെ അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരുള്ള കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി എസ് സി വഴി നിയമനം നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നികത്തുന്നതും സർക്കാർ വൈകിപ്പിക്കുകയാണെന്ന് ബാലഗോപാൽ പറഞ്ഞു.

ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സെക്രട്ടറിതലത്തിൽ ആലോചിക്കണമെന്ന തീരുമാനം കരാർ നിയമനങ്ങൾക്കുവേണ്ടിയുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. പി എസ് സി വഴിയുള്ള സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെയും (കെഎഎസ്) അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പരീക്ഷ എഴുതി സർവീസിൽ പ്രവേശിച്ചവരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബാലഗോപാൽ ആരോപിച്ചു. ട്രംപല്ല കേരളം ഭരിക്കുന്നതെന്നും വി ഡി സതീശൻ ട്രംപിനെ പഠിക്കുകയാണെന്നും എന്നും അദ്ദേഹം വിമർശിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  3. ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ

  4. ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി

  5. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്

Share on WhatsApp

Share this story

പി എസ് സിയുടെ വാതിൽ സംസ്ഥാന സർക്കാർ കൊട്ടിയടച്ചുവെന്ന് ആരോപിച്ച് കെ എൻ ബാലഗോപാൽ pathanamthittamedia.com