Press release
ശബരിമല പാതകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നു : സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് എസ്.ഡി.പി.ഐ.
പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ചതിനുശേഷം ജില്ലയിലെ വിവിധ തീർത്ഥാടന പാതകളിൽ വാഹനാപകടങ്ങൾ തുടർച്ചയായി വർധിക്കുന്നത് ആശങ്കാജനകമാണെന്ന് എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി എസ്.നിസാർ. തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുന്ന സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണാറക്കുളഞ്ഞിയിൽ ഇന്ന് രാവിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം എതിരെ വന്ന വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടം ജില്ലയിലെ റോഡ് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം പെരുനാട് കൂനംകരയ്ക്ക് സമീപം വയറൻമരുതിയിൽ ശബരിമല ദർശനം കഴിഞ്ഞ് മലപ്പുറം തിരൂരിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ ടെമ്പോ ട്രാവലർ ബ്രേക്ക് തകരാറിനെത്തുടർന്ന് മറിഞ്ഞ് ഏഴ് വയസ്സുകാരൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.
തീർത്ഥാടനകാലം ആരംഭിച്ചതിനുപിന്നാലെ അത്തിക്കയം ഉൾപ്പെടെയുള്ള പ്രധാന പാതകളിലും സമാനമായ അപകടങ്ങൾ ആവർത്തിക്കുകയാണ്. മണ്ണാറക്കുളഞ്ഞി, പെരുനാട്, കണമല, അത്തിക്കയം തുടങ്ങിയ അപകടസാധ്യതയേറിയ വളവുകളിലും ഇറക്കങ്ങളിലും 24 മണിക്കൂറും പോലീസ്, മോട്ടോർ വാഹന വകുപ്പ് നിരീക്ഷണം ശക്തമാക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് റോഡിന്‍റെ പ്രത്യേകതകളും അപകടസാധ്യതയുള്ള വളവുകളും തിരിച്ചറിയാൻ ആവശ്യമായ ദിശാസൂചകങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്ടറുകൾ എന്നിവ സ്ഥാപിക്കണം. രാത്രികാല യാത്ര സുരക്ഷിതമാക്കാൻ വഴിവിളക്കുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്ന ഡ്രൈവർമാരുടെ ഉറക്കക്ഷീണം ഒഴിവാക്കാൻ ഇടത്താവളങ്ങളിൽ വിശ്രമസൗകര്യങ്ങൾ ഒരുക്കണം.
അപകടസാധ്യതയുള്ള പാതകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങളുടെ ബ്രേക്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ക്ഷമത പരിശോധിക്കുന്നതിനും നടപടി വേണം. അപകടമുണ്ടായാൽ പരിക്കേറ്റവർക്ക് അടിയന്തിരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ ആംബുലൻസ് സൗകര്യവും മെഡിക്കൽ സംഘവും സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ച് വാഹനാപകടങ്ങൾ ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും എസ്.നിസാർ ആവശ്യപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി





