Skip to content

‘വർണ്ണച്ചിറകുകൾ 2026’ അങ്കണവാടി കലോത്സവം സമാപിച്ചു

മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടന്ന ‘വർണ്ണച്ചിറകുകൾ 2026’ അങ്കണവാടി കലോത്സവത്തിന് സമാപനമായി. തുരുത്തിക്കാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപന സമ്മേളനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജ്ഞാനമണി മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എബി മേക്കരിങ്ങാട്ട് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി.മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അജിത വിൽക്കി, പഞ്ചായത്ത് അംഗങ്ങളായ റെജി ചാക്കോ, ടി.ബി.സൂസൻ മാത്യു, അനിൽ തോമസ്, ശോശാമ്മ ജോർജ്ജ്, മറിയാമ്മ വർഗീസ്, കെ.ബി.രാമചന്ദ്രൻ, അനിൽകുമാർ പിച്ചകപ്പള്ളി, ടി.ടി.മനു, ചെറിയാൻ മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു. സി.ഡി.പി.ഒ. ആർ.രാജേശ്വരി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ആർ.ഷേർലി, സി.ഡബ്ല്യു.എഫ്. ടി.ജെ.സിബി, സി.ഡി.എസ്. ചെയർപേഴ്‌സൺ ജോളി തോമസ്, പഞ്ചായത്ത് സെക്രട്ടറി വി.രഞ്ജിത്ത് തുടങ്ങിയവരും പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. 121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

  3. വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ

  4. ‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  5. ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി

Share on WhatsApp

Share this story

‘വർണ്ണച്ചിറകുകൾ 2026’ അങ്കണവാടി കലോത്സവം സമാപിച്ചു pathanamthittamedia.com