വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായും കൃത്യതയോടെയും മറുപടി നൽകണം : മുഖ്യ വിവരാവകാശ കമ്മീഷണർ വി.ഹരി നായർ
തിരുവല്ല : വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ (എസ്.പി.ഐ.ഒ.) സമയബന്ധിതമായും കൃത്യതയോടെയും മറുപടി നൽകണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വി.ഹരി നായർ. വിവരം ലഭിക്കുക എന്നത് പൗരന്റെ ഭരണഘടനാപരമായ മൗലികാവകാശവും മനുഷ്യാവകാശവുമാണെന്നും ഉദ്യോഗസ്ഥർ സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ ഉത്തരവാദിത്തം നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ വിവരാവകാശ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്കായി തിരുവല്ല മാർത്തോമാ കോളേജില്‍ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷകളിൽ മറുപടി നൽകാൻ പരമാവധി 30 ദിവസമാണ് നിയമം അനുവദിക്കുന്നത്. എന്നാൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തെയോ ജീവനെയോ ബാധിക്കുന്ന വിവരങ്ങൾ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കണം.
മറ്റൊരു പൊതുഅധികാര സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള വിവരങ്ങളാണെങ്കിലും മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട അപേക്ഷകളാണെങ്കിലും അഞ്ച് ദിവസത്തിനുള്ളിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ ഓർമ്മിപ്പിച്ചു. മനപ്പൂർവമല്ലാതെ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിക്കുന്ന വീഴ്ചകളുടെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും ഉദ്യോഗസ്ഥർക്ക് വിവരാവകാശ നിയമത്തിൽ പരിശീലനം നൽകുന്നതിനായി 2025 ൽ ആരംഭിച്ച ബോധവത്കരണ പരിപാടി അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരത്തെ ഏഴ് നിയോജകമണ്ഡലങ്ങളിൽ കൂടി പരിശീലനം പൂർത്തിയാകുന്നതോടെ പദ്ധതി അവസാനിക്കും. ഉദ്യോഗസ്ഥർക്ക് പുറമെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും നിയമത്തെക്കുറിച്ച് അവബോധം നൽകുകയെന്ന ലക്ഷ്യത്തോടെ അട്ടപ്പാടി, വയനാട്, കുളത്തൂപ്പുഴയിലെ അരിപ്പ തുടങ്ങിയ പ്രദേശങ്ങളിലും ബോധവത്കരണ ക്ലാസുകൾ നടത്തി.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിവരാവകാശ കമ്മീഷനിൽ ലഭിക്കുന്ന അപ്പീലുകളുടെ എണ്ണം കുറവാണ്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ കൃത്യതയോടെ ചുമതല നിർവഹിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും വി.ഹരി നായർ പറഞ്ഞു. വിവരാവകാശ നിയമത്തിലെ വിവിധ വകുപ്പുകൾ, നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യേണ്ട രീതി, വ്യവസ്ഥകൾ, ഉദ്യോഗസ്ഥർ പാലിക്കേണ്ട നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദമായി ചർച്ച ചെയ്തു. സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ.ടി.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണർമാരായ ഡോ.എം.ശ്രീകുമാർ, ഡോ.സോണിച്ചൻ പി.ജോസഫ് എന്നിവർ വിഷയാവതരണം നടത്തി. വിവരാവകാശ കമ്മീഷൻ റിസോഴ്സ് പേഴ്സൺ കെ.പ്രസാദ് ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകി. വിവരാവകാശ കമ്മീഷൻ സെക്രട്ടറി എം.എസ്.ഷീന, തിരുവല്ല മാർത്തോമാ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.കെ.മാത്യു വർഗീസ്, പ്രൊഫസർ റെനോഷ് ടോം വർഗീസ്, അസിസ്റ്റന്റ് പ്രൊഫസർ റെയ്സൺ സാം രാജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന് അറസ്റ്റിൽ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്ത്താക്കൻമാര് കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി





