ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്ത്താക്കൻമാര് കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി
റാഞ്ചി: ജാർഖണ്ഡിലെ ഗുംലയിൽ ഭാര്യമാരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാരെ അറസ്റ്റ് ചെയ്തു. യുവതികൾ തമ്മിൽ നിരന്തരം വഴക്കിട്ടതിൽ പ്രകോപിതരായാണ് ഭര്ത്താക്കൻമാര് ഈ കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ സാഹുവും സഹോദരൻ നവീൻ സാഹുവുമാണ് കേസിലെ പ്രതികൾ. മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ മഴു ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ അയൽ ജില്ലയായ സിംദേഗയിലെ വനത്തിലേക്ക് കൊണ്ടുപോയി സംസ്കരിച്ചുവെന്ന് ഗുംല പോലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമ പറഞ്ഞു. ഭാര്യമാര്‍ തമ്മിലുള്ള തര്‍ക്കത്തിൽ സഹോദരൻമാര് അസ്വസ്ഥരായിരുന്നു. എന്നാൽ കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് ഇവര്‍ അനുരഞ്ജനത്തിലെത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഭാര്യമാര്‍ തങ്ങളെ ഉപേക്ഷിച്ചുപോയെന്നാണ് ശിവശങ്കറും നവീനും പോലീസിനോട് പറഞ്ഞത്.
എന്നാൽ തുടർച്ചയായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് മൃതദേഹങ്ങൾ കണ്ടെത്തി പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മിനിയുടെയും രാധികയുടെയും കുടുംബാംഗങ്ങൾ അവരോട് സംസാരിച്ചിരുന്നു. അപ്പോൾ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും മൃതദേഹങ്ങൾ കൊണ്ടുപോയ ആംബുലൻസും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ മാതാപിതാക്കളായ സമേശ്വർ സാഹു, തിലേശ്വരി ദേവി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ഭേദഗതികൾ വരുത്തി കേന്ദ്രമന്ത്രിസഭ
-
തിരുപ്പരന്കുണ്ട്രം മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ കാര്‍ത്തിക മഹാദീപം തെളിക്കാന്‍ ഉത്തരവിട്ടിട്ടും തെളിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രിംകോടതി
-
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്
-
‘ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുക മീശയുള്ളയാൾ’; ലഖ്നൗ റാലിയിൽ യോഗിക്കും അഖിലേഷിനുമെതിരെ ആഞ്ഞടിച്ച് ഒവൈസി


