മാതാപിതാക്കൾക്ക് സ്ഥിരജോലിയുണ്ടെന്ന കാരണത്താൽ ഭിന്നശേഷി പെൻഷൻ നിഷേധിക്കുന്നത് അനീതി : അഡ്വ.പഴകുളം മധു എം.എൽ.എ.
റാന്നി : ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് സ്ഥിരജോലിയുണ്ടെന്ന കാരണത്താൽ മാത്രം അർഹമായ സാമൂഹ്യസുരക്ഷാ പെൻഷൻ നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് അഡ്വ.പഴകുളം മധു എം.എൽ.എ. പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളും അമ്മമാരും പങ്കെടുത്ത ഭിന്നശേഷി കലാ – കായിക മേള റാന്നി പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെ വരുമാനമോ തൊഴിൽ സാഹചര്യങ്ങളോ മാത്രം അടിസ്ഥാനമാക്കി ഭിന്നശേഷിക്കാരുടെ വ്യക്തിപരമായ അവകാശങ്ങൾ നിഷേധിക്കരുത്. ചികിത്സ, വിദ്യാഭ്യാസം, പുനരധിവാസം, യാത്ര, പരിചരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇത്തരം കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നുണ്ട്. അതിനാൽ ഭിന്നശേഷിക്കാർക്കുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും സമൂഹത്തിന്‍റെ പ്രത്യേക പരിഗണനയും പിന്തുണയും ലഭിക്കണം. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കലാ – കായിക രംഗങ്ങളിൽ കൂടുതൽ അവസരങ്ങള്‍ ഒരുക്കുകയും വേണം. ഭിന്നശേഷിക്കാർക്കും കുടുംബങ്ങൾക്കും ആശ്വാസമാകുന്ന തരത്തിൽ റാന്നിയിൽ പകൽവീട് ഉൾപ്പെടെയുള്ള സ്ഥിരം സൗകര്യങ്ങൾ ഒരുക്കണം. ഇതിനായി പഞ്ചായത്ത് ആവശ്യമായ സ്ഥലം കണ്ടെത്തി നൽകിയാൽ കെട്ടിടം നിർമ്മിക്കുന്നതിന് സഹായം നൽകാൻ തയാറാണെന്നും എം.എൽ.എ. അറിയിച്ചു. ഭിന്നശേഷിക്കാരെ കരുണയുടെ പേരിൽ മാത്രം പരിഗണിക്കേണ്ടവരല്ലെന്നും അവകാശങ്ങളും കഴിവുകളും സ്വപ്നങ്ങളുമുള്ള വ്യക്തികളായി കാണണമെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് തുല്യ അവസരങ്ങളും അന്തസ്സുറ്റ ജീവിതവും ഉറപ്പാക്കാൻ സമൂഹവും സർക്കാരും ഒരുപോലെ മുന്നോട്ടുവരണമെന്നും അഡ്വ.പഴകുളം മധു ആവശ്യപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി
-
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്





