‘ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുക മീശയുള്ളയാൾ’; ലഖ്നൗ റാലിയിൽ യോഗിക്കും അഖിലേഷിനുമെതിരെ ആഞ്ഞടിച്ച് ഒവൈസി
ലഖ്നൗ: 2027-ലെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥോ അഖിലേഷ് യാദവോ മുഖ്യമന്ത്രിപദത്തിലെത്തില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ലഖ്‌നൗവിൽ നടന്ന സാമാജിക് പരിവർത്തൻ മോർച്ചയുടെ ആദ്യ സംയുക്ത റാലിയിൽ സംസാരിക്കവേ ആയിരുന്നു ഇരു നേതാക്കന്മാരുടെയും പേര് എടുത്തുപറയാതെ ഒവൈസി പരോക്ഷ പ്രതികരണം നടത്തിയത്.ഉത്തർപ്രദേശിന്റെ്റെ അടുത്ത മുഖ്യമന്ത്രി മീശയുള്ള ഒരാൾ ആയിരിക്കുമെന്നാണ് ഒവൈസി പറഞ്ഞത്. യുപി തിരഞ്ഞെടുപ്പിലെ എഐഎംഐഎമ്മിൻ്റെ സഖ്യകക്ഷിയായ ആസാദ് സമാജ് പാർട്ടി (കാൻഷിറാം) നേതാവ് ചന്ദ്രശേഖർ ആസാദിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.’ചിലർ പറഞ്ഞു, ഈ സഖ്യം താടിയുള്ളവരും മീശയുള്ളവരും തമ്മിലുള്ളതാണെന്ന്. സത്യത്തിൽ അത് അങ്ങനെയാണ്.
തല മുണ്ഡനം ചെയ്തയാളോടും താടിയും മീശയും വടിച്ചയാളോടും എനിക്ക് പറയാനുള്ളത്, ഇനി അവർ മുഖ്യമന്ത്രിയാകില്ലെന്നാണ്. മീശയുള്ള ഒരാളായിരിക്കും മുഖ്യമന്ത്രിയാകുക’, ഒവൈസി പറഞ്ഞു.ഭരണഘടനയെ സംരക്ഷിക്കുന്നതിലും മുസ്‌ലിങ്ങൾക്ക് മതിയായ രാഷ്ട്രീയ പ്രതിനിധാനം ഉറപ്പുവരുത്തുന്നതിലും ബിജെപിയും സമാജ്‌വാദി പാർട്ടിയും പരാജയപ്പെട്ടുവെന്നും ഒവൈസി ആരോപിച്ചു. സ്വാതന്ത്ര്യവും സാഹോദര്യവും നീതിയും തുല്യതയും ഭരണഘടന ഉറപ്പുനൽകുന്നു. എന്നാൽ, ഈ മൂല്യങ്ങൾക്ക് എതിരേയാണ് ആർഎസ്എസും സംഘ്‌പരിവാറും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബുൾഡോസറുകളിലൂടെയോ എൻകൗണ്ടറുകളിലൂടെയോ അല്ല നീതി നടപ്പാകുന്നത്. അംബേദ്കറുടെ ഭരണഘടനയിലൂടെയാണ് നീതി വരുന്നത്’, ഒവൈസി പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ശത്രുഡ്രോണുകളെ നിലംപരിശാക്കാൻ രണ്ടുതല പ്രതിരോധ സംവിധാനം ; പൊഖ്റാനിൽ ‘ഭാർഗവാസ്ത്ര’ പരീക്ഷണം വിജയകരം
-
മെറ്റയുമായി ചർച്ച നടന്നിട്ടില്ല, ആവശ്യങ്ങൾ അംഗീകരിക്കുംവരെ കൂടിക്കാഴ്ചയില്ല ; നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്
-
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ ; അജണ്ടയിൽ മണ്ഡല പുനർനിർണയ ബില്ലും?
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
ശബരിമല തീർഥാടകരുമായി തർക്കം ; കെഎസ്ആർടിസി കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


