പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ ; അജണ്ടയിൽ മണ്ഡല പുനർനിർണയ ബില്ലും?
ന്യൂഡൽഹി: നവംബർ 30 മുതൽ ഡിസംബർ മൂന്നാം തീയതിവരെ പാർലമെന്റ്റിൻ്റെ പ്രത്യേക സമ്മേളനം ചേരും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ സമ്മേളനം നവംബർ മുപ്പതിനും രാജ്യസഭയുടെ സമ്മേളനം ഡിസംബർ രണ്ടിനും നടക്കും. ഡിസംബർ മൂന്നിന് ഇരുസഭകളുടെയും സമ്മേളനം അവസാനിക്കും.
അത്യാവശ്യമായ സർക്കാർ കാര്യങ്ങൾ ചർച്ചചെയ്യാനും നടപടികൾ പൂർത്തിയാക്കാനും സഭാസമ്മേളനം വിളിച്ചുചേർക്കാൻ ലോക്‌സഭാ സ്‌പീക്കറോടും രാജ്യസഭാ ചെയർമാനോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് റിജിജുവിന്റെ സാമൂഹികമാധ്യമക്കുറിപ്പിലുണ്ട്. എന്നാൽ, സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നിരുന്നാലും മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള ബില്ലുകൾ ചർച്ചയായേക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പാർലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ്, അവരുടെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിൻ്റെ യോഗം വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് വിളിച്ചുചേർത്തിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
ശബരിമല തീർഥാടകരുമായി തർക്കം ; കെഎസ്ആർടിസി കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു





