മെറ്റയുമായി ചർച്ച നടന്നിട്ടില്ല, ആവശ്യങ്ങൾ അംഗീകരിക്കുംവരെ കൂടിക്കാഴ്ചയില്ല ; നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്
ന്യൂഡൽഹി: മെറ്റയുമായി കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി ഇന്ത്യൻ യൂത്ത് കോൺഗ്രസ്. ഉന്നയിച്ച ആവശ്യങ്ങൾ മെറ്റ അംഗീകരിക്കുന്നതുവരെ കമ്പനിയുമായി ചർച്ചയ്ക്കില്ലെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. 2026 ജനുവരി മുതൽ, സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാർ നൽകിയ ഉത്തരവുകളുടെയും മെറ്റയുടെ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ നീക്കംചെയ്ത പോസ്റ്റുകളുടെയും കണക്ക് പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. സാധാരണ പൗരൻമാരുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
മെറ്റ രാഷ്ട്രീയക്കളി നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ബിജെപി ഭരണകൂടത്തിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ച് പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം പക്ഷപാതമില്ലാതെ സംരക്ഷിക്കാൻ കമ്പനി തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ഓരോ ഇന്ത്യൻ പൗരൻ്റെയും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും യൂത്ത് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളും നിയമമാർഗങ്ങളും ഉപയോഗിച്ച് മെറ്റയ്ക്കും സർക്കാരിനുമെതിരെ പ്രചാരണം തുടരാനാണ് സംഘടനയുടെ നിലപാട്. എന്നാൽ, യൂത്ത് കോൺഗ്രസിന്റെറെ ആരോപണങ്ങൾ കമ്പനി നിഷേധിച്ചിട്ടുണ്ട്. ഹൈദരാബാദ്, മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ മെറ്റ ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇത് സംഘർഷാവസ്ഥയിലേക്കെത്തിയതായി റിപ്പോർട്ടുകളുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
‘ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുക മീശയുള്ളയാൾ’; ലഖ്നൗ റാലിയിൽ യോഗിക്കും അഖിലേഷിനുമെതിരെ ആഞ്ഞടിച്ച് ഒവൈസി
-
ശത്രുഡ്രോണുകളെ നിലംപരിശാക്കാൻ രണ്ടുതല പ്രതിരോധ സംവിധാനം ; പൊഖ്റാനിൽ ‘ഭാർഗവാസ്ത്ര’ പരീക്ഷണം വിജയകരം
-
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ ; അജണ്ടയിൽ മണ്ഡല പുനർനിർണയ ബില്ലും?
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്വ്വ് ബാങ്ക് പിഴ ചുമത്തി
-
ഇടയ്ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ശബരിമല തീർഥാടകരുമായി തർക്കം ; കെഎസ്ആർടിസി കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു
-
മദ്യനയം ; യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനർ


