Skip to content

ഫിഫയ്ക്ക് നേരെ സൈബർ ആക്രമണം ; വ്യക്തിഗത, ബിസിനസ് വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ച് ലോക ഫുട്ബോൾ ഭരണസമിതി

സൂറിച്ച് (സ്വിറ്റ്‌സർലൻഡ്): ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയിൽ സൈബർ ആക്രമണം. ഹാക്കർമാർ ഫിഫയുടെ ചില ബിസിനസ്സ്, വ്യക്തിഗത വിവരങ്ങൾ ചോർത്തിയതായി വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ ഫിഫ വ്യക്തമാക്കി. എന്നാൽ എപ്പോഴാണ് ആക്രമണം നടന്നതെന്നോ, ഏതൊക്കെ വിവരങ്ങളാണ് കൃത്യമായി ചോർന്നതെന്നോ ഫിഫ വെളിപ്പെടുത്തിയിട്ടില്ല.

പോലീസും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ഫിഫ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. ‘ഹാൻഡ്‌സം ബോയ് ഹാക്കിങ് ക്ലബ്ബ്’ എന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇവർ കഴിഞ്ഞ ആഴ്‌ച ഫിഫ ഫയലുകളുടെ ചില സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടിരുന്നു. 12 ജിബിയിലധികം വരുന്ന ആന്തരിക രേഖകൾ ചോർത്തിയതായി ഇവർ എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെ അവകാശപ്പെട്ടു. വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിക്കുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും കടുത്ത ഭാഷയിൽ വിമർശിച്ച ഫിഫ, ഇത് വ്യക്തികളുടെ സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.

ഫിഫയുടെ സാങ്കേതിക സംവിധാനങ്ങളുടെ തകരാറ് മൂലമല്ല ഈ വിവരങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്,

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  4. ശബരിമല തീർഥാടകരുമായി തർക്കം ; കെഎസ്ആർടിസി കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു

  5. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Share on WhatsApp

Share this story

ഫിഫയ്ക്ക് നേരെ സൈബർ ആക്രമണം ; വ്യക്തിഗത, ബിസിനസ് വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ച് ലോക ഫുട്ബോൾ ഭരണസമിതി pathanamthittamedia.com