Skip to content

ശത്രുഡ്രോണുകളെ നിലംപരിശാക്കാൻ രണ്ടുതല പ്രതിരോധ സംവിധാനം ; പൊഖ്റാനിൽ ‘ഭാർഗവാസ്ത്ര’ പരീക്ഷണം വിജയകരം

ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്രതിരോധ സംവിധാനമായ ‘ഭാർഗവാസ്ത്ര’യുടെ വികസന പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നവംബർ 20 മുതൽ 24 വരെയാണ് പരീക്ഷണങ്ങൾ നടന്നത്. ഒരേസമയം, നിരവധി ഡ്രോണുകൾ കൂട്ടമായി ആക്രമിക്കുന്ന
സാഹചര്യങ്ങളെ നേരിടാൻ ഈ സംവിധാനത്തിന് കഴിയും.സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് ആണ് ഭാർഗവാസ്ത്ര വികസിപ്പിച്ചത്. ശത്രുക്കളുടെ ഡ്രോണുകൾ, ആയുധങ്ങൾ ഘടിപ്പിച്ച ആളില്ലാ വിമാനങ്ങൾ, സ്വയം നിയന്ത്രിത ഡ്രോണുകൾ എന്നിവയെ തകർക്കുകയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. സാധാരണ പ്രതിരോധ സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇലക്ട്രോണിക് സിഗ്നലുകൾ തടസ്സപ്പെടുത്തുക മാത്രമല്ല, ശത്രു ഡ്രോണുകളെ നേരിട്ട് തകർക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.

രണ്ട് തലങ്ങളിലായുള്ള പ്രതിരോധ സംവിധാനമാണ് ഭാർഗവാസ്ത്രയുടെ പ്രത്യേകത. തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റുകളും കൃത്യതയോടെ ലക്ഷ്യത്തിലെത്തുന്ന ചെറു മിസൈലുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരേസമയം നിരവധി ഡ്രോണുകൾ എത്തുന്ന സാഹചര്യത്തിൽ റോക്കറ്റുകൾ ഉപയോഗിച്ച് അവയെ നേരിടാനും കൂടുതൽ കൃത്യത ആവശ്യമുള്ള ലക്ഷ്യങ്ങൾ മൈക്രോ മിസൈലുകൾ ഉപയോഗിച്ച് തകർക്കാനും കഴിയും.ഡ്രോണുകളെ കണ്ടെത്താനും അവയുടെ സഞ്ചാരപാത നിരീക്ഷിക്കാനും റഡാർ, റേഡിയോ ഫ്രീക്വൻസി സെൻസറുകൾ, പകലും രാത്രിയും പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം വഴി വിവരങ്ങൾ വിശകലനംചെയ്‌ത്‌ അവയെ തകർക്കാനുള്ള നടപടികൾ സ്വീകരിക്കും. ഏകദേശം പത്ത് കിലോമീറ്റർ ദൂരത്തുനിന്ന് ഡ്രോണുകളെ കണ്ടെത്താൻ കഴിയുന്ന റഡാർ സംവിധാനവും ഇതിനുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  3. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  4. ശബരിമല തീർഥാടകരുമായി തർക്കം ; കെഎസ്ആർടിസി കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു

  5. മദ്യനയം ; യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനർ

Share on WhatsApp

Share this story

ശത്രുഡ്രോണുകളെ നിലംപരിശാക്കാൻ രണ്ടുതല പ്രതിരോധ സംവിധാനം ; പൊഖ്റാനിൽ ‘ഭാർഗവാസ്ത്ര’ പരീക്ഷണം വിജയകരം pathanamthittamedia.com