ബാലവിവാഹ വിമുക്ത ജില്ല ലക്ഷ്യമിട്ട് ജില്ലയില്‍ ബോധവത്കരണ ക്ലാസ് നടന്നു
പത്തനംതിട്ട : ബാലവിവാഹ വിമുക്ത ജില്ലയെന്ന ലക്ഷ്യം കൈവരിക്കുന്നതിനും കുട്ടികളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ജില്ലയില്‍ ബോധവത്കരണ ക്ലാസ് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ഫോര്‍ ഡെവലപ്‌മെന്‍റ് ആക്ഷന്‍ (എഫ്.ഡി.എ.) നടപ്പാക്കുന്ന ആക്‌സസ് ടു ജസ്റ്റിസ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാ – ശിശു വികസന ഓഫീസിന്‍റെയും ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ബാല വിവാഹ് മുക്ത് ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയില്‍ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മാര്‍ യൗസേബിയോസ് ഓര്‍ത്തഡോക്‌സ് ട്രെയിനിംഗ് സെന്‍ററില്‍ നടന്ന പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി (സി.ഡബ്ല്യു.സി.) ചെയര്‍പേഴ്‌സണ്‍ കെ.ലീന സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ – ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നീം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ആര്‍.അമല ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഡോ.എസ്.ഫെബിന റഹീം, ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ നിത ദാസ്, വനിതാ സംരക്ഷണ ഓഫീസര്‍ ആര്‍.സൗമ്യ, എഫ്.ഡി.എ. വൈസ് പ്രസിഡന്‍റ് ഡോ.സിബി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഷാന്‍ രമേശ് ഗോപന്‍, ഡിസ്ട്രിക്ട് മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.ശുഭശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായും കൃത്യതയോടെയും മറുപടി നൽകണം : മുഖ്യ വിവരാവകാശ കമ്മീഷണർ വി.ഹരി നായർ
-
ജില്ലാ സ്റ്റേഡിയത്തിൽ അതിക്രമിച്ച് കയറി റീൽസ് ചിത്രീകരണം : ചോദ്യം ചെയ്തവരെ കമ്പിവടികൊണ്ട് ആക്രമിച്ച യുവാവ് അറസ്റ്റിൽ
-
യു.ഡി.എഫ്. സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി


