ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫി ; പാലക്കാട് ഷാഫി പറമ്പിൽ എംപിയെ പരിഹസിച്ച് ഫ്ലക്സ് ബോർഡുകൾ
പാലക്കാട്: കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാവുന്നതിനിടെ പാലക്കാട് ഷാഫി പറമ്പിൽ എംപിയെ പരിഹസിച്ച് ഫ്ലക്സ് ബോർഡുകൾ. ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫിയെന്നാണ് ഫ്ലക്സിലുള്ളത്. പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപത്താണ് ഫ്ലക്സുകൾ ഉയർന്നിരിക്കുന്നത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഷാഫിയെ പിന്തുണച്ച് കൊണ്ട് വിവിധയിടങ്ങളിൽ ഫ്ലക്സുകൾ ഉയർന്നിരുന്നു. പാലക്കാട് ഷാഫിയെ പിന്തുണച്ചുള്ള ഫ്ലക്സിനു മുന്നിലാണ് പുതിയ ഫ്ലക്സ് എന്നതാണ് ശ്രദ്ധേയം. ഷാഫി പറമ്പിലിനെതിരായ രാജ് മോഹൻ ഉണ്ണിത്താന്‍റെ പരാമര്‍ശങ്ങളിൽ എ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലായിരുന്നു.
മന്ത്രി ഒ.ജെ ജനീഷ് ഉള്‍പ്പെടെ യുവനേതാക്കള്‍ ഷാഫിയെ പിന്തുണച്ചു. താൻ മാവിലായിക്കാരനെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയെങ്കിലും ഇരുഭാഗത്തും പരസ്യപ്രതികരണങ്ങൾ കനക്കുകയായിരുന്നു. ക്ലൂ ഇട്ട് വിരട്ടിയും ഉമ്മൻചാണ്ടിക്കു വേണ്ടി നിന്നിട്ടില്ലെന്ന് പറഞ്ഞും ഷാഫി പറമ്പിലിനെതിരെ രാജ് മോഹൻ ഉണ്ണിത്താന്റെ അതിര് വിട്ടുള്ളതായിരുന്നു വിമർശനം. ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നവര്‍ എന്ന പേരിൽ കൈകോര്‍ക്കുമ്പോള്‍ അതിനെതിരെ ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞ് വിമര്‍ശിച്ചതിലായിരുന്നു അതൃപ്തി. പക്ഷേ ഉമ്മൻ ചാണ്ടിയുടെ കുടുംബം ഉണ്ണിത്താനെ പിന്തുണച്ചത് ഞെട്ടിച്ചു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉള്‍പ്പടെ യുവനേതാക്കള്‍ ഷാഫിയെ പിന്തുണച്ചു. യുഡിഎഫിന്‍റെ 102 സീറ്റ് വിജയത്തിൽ ഉള്‍പ്പെടെ പങ്കെന്ന് പറഞ്ഞ് കെഎം അഭിജിത്ത് ഷാഫിയെ പ്രശംസിച്ചു. താൻ ഉണ്ണിത്താനെതിരെ സൈബര്‍ ആക്രമണം നടത്തിയില്ലെന്ന വാദവുമായി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. മുഖ്യന്ത്രിക്ക് വേണ്ടിയാണ് ഉണ്ണിത്താൻ ഇറങ്ങിയതെന്ന് എ ഗ്രൂപ്പും കെസി പക്ഷവും കരുതുന്നു. എല്ലാത്തിന് കാരണം എ യുടെ ദില്ലി മിഷനെന്നും പിന്നിൽ കെസിയാണെന്നും വിഡി പക്ഷം തിരിച്ചടിക്കുന്നു. എന്നാൽ ഈ നാട്ടുകാരനല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി





