‘നമുക്ക് വേണ്ടത് മിഡിൽ ഈസ്റ്റിലെ സമാധാനം, എണ്ണയല്ല’; ഇറാന്റെ മിസൈൽ ശേഷി യൂറോപ്പിന് ഭീഷണിയാണെന്ന് ഡൊണാൾഡ് ട്രംപ്
വാഷിങ്‌ടൺ: യൂറോപ്പ് വരെ എത്തിച്ചേരാൻ കഴിയുന്ന മിസൈലുകൾ ഇറാൻ്റെ പക്കലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഡിൽ ഈസ്റ്റിൽ സമാധാനം പുലരാതിരുന്നാൽ അത് ആണവദുരന്തത്തിൽ കലാശിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സേനാംഗങ്ങളുമായി ആശയവിനിമയം നടത്തുകയായിരുന്നു.മിഡിൽ ഈസ്റ്റുമായുള്ള യുഎസിന്റെ ഭാവി ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, യൂറോപ്പ് വരെ എത്തിച്ചേരാനുള്ള ശേഷി അവർക്കുണ്ട്. നമ്മളിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലും യൂറോപ്പ് വരെ എത്താനുള്ള ശേഷി അവർക്കുണ്ടെന്ന് ട്രംപ് പറഞ്ഞത്. പ്രദേശത്ത് സമാധാനവും സുരക്ഷയും നിലനിൽക്കാത്തപക്ഷം ഇസ്രയേലിനും മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങൾക്കും നേരെ ഇറാൻ ആണവായുധങ്ങൾ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നമുക്ക് മിഡിൽ ഈസ്റ്റിൽനിന്നുള്ള എണ്ണ വേണ്ട.
നമുക്ക് വേണ്ടത് മിഡിൽ ഈസ്റ്റിൽ സമാധാനം പുലരണം എന്നതാണ്, ട്രംപ് പറഞ്ഞു. ഇറാനിയൻ നേതാക്കളെ തനിക്ക് അറിയാമെന്നും അവർ ഭ്രാന്തൻ ചിന്താഗതിക്കാരാണെന്നും ട്രംപ് പറഞ്ഞു. അതിനാലാണ് അവരെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ രാജ്യങ്ങൾക്ക്, സ്വന്തം നിലയ്ക്ക് പ്രതിരോധിക്കാൻ ശേഷിയുണ്ടാകുന്നിടംവരെ അവരെ പിന്തുണയ്ക്കുന്നത് യുഎസ് തുടരേണ്ടതുണ്ടെന്നും പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി





