Skip to content

കാഞ്ഞിരവേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു

ആറന്മുള : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കാഞ്ഞിരവേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന ഒൻപതാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. നവംബർ 17 ന് ആരംഭിച്ച യജ്ഞം 23 നാണ് സമാപിച്ചത്. ക്ഷേത്രം തന്ത്രി രാകേഷ് നാരായണൻ ഭട്ടതിരിപ്പാടും മേൽശാന്തി ബ്രഹ്മശ്രീ നന്ദു വേണുഗോപാലും വിഗ്രഹപ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും നിർവഹിച്ചു. യജ്ഞാചാര്യൻ ഗുരുവായൂർ മണികണ്ഠ വാര്യരുടെ നേതൃത്വത്തിലായിരുന്നു സപ്താഹ യജ്ഞം നടന്നത്. യജ്ഞത്തിന്‍റെ ഭാഗമായി ഉണ്ണിയൂട്ട്, തോട്ടിലാട്ടം, രുഗ്മിണി സ്വയംവരം, ഗോപൂജ, ഗോദാനം, കുചേലഗതി ദൃശ്യാവിഷ്കാരം, അവഭൃഥസ്നാനം, അന്നദാനം, വിദ്യാർത്ഥികൾക്കുള്ള അനുമോദനം തുടങ്ങിയ ചടങ്ങുകളും പരിപാടികളും നടന്നു.

സമാപന ദിവസത്തെ സമൂഹ അന്നദാനം മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് ബെന്നി കുഴിക്കാല ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ നന്ദു വേണുഗോപാൽ, ഉപദേശക സമിതി പ്രസിഡന്‍റ് സുജിത്ത് ജി.കൃഷ്ണൻ, സെക്രട്ടറി സി.ജി.വിനോദ്, പന്ത്രണ്ടാം വാർഡ് അംഗം വത്സലാകുമാരി, പതിമൂന്നാം വാർഡ് അംഗം അശ്വതി പി.നായർ എന്നിവർ ഭദ്രദീപം തെളിയിച്ചു. ഉപദേശക സമിതി അംഗങ്ങളായ നിധിൻ എസ്.എസ്., അർജുൻ എം.നായർ, രാജേഷ് കെ.പി., കെ.എസ്.ഗോപാലകൃഷ്ണൻ, ശ്രീജിത്ത് കുമാർ, ജയപ്രകാശ് ടി.കെ., ശരത് മോഹൻ, സന്തോഷ് ടി.ആർ., വിഷ്ണുനാഥ്, സന്തോഷ് കുമാർ ബി., സുരേഷ് കുമാർ എ.ജി., ജയപ്രകാശ് കെ.എം. എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. 121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

  3. ‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  4. ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ

  5. ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി

Share on WhatsApp

Share this story

കാഞ്ഞിരവേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു pathanamthittamedia.com