Skip to content

മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങളിൽ അതൃപ്തി ; ഖാർഗെയെ കണ്ട് പരാതികൾ ധരിപ്പിച്ച് സണ്ണി ജോസഫ്

ന്യൂഡൽഹി : കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഖാർഗെയുടെ ഡൽഹിയിലെ വസതിയിലെത്തിയായിരുന്നു സന്ദർശനം. കേരളത്തിലെ സംഘടനാ കാര്യങ്ങളും സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. എന്നാൽ, പത്മജയുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചയായില്ലെന്നാണ് വിവരം. ഡൽഹിയിൽ നടക്കുന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെങ്കിലും, സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ സങ്കീർണ്ണമായ സാഹചര്യത്തിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ രണ്ട് ദിവസമായി കേരളത്തിലുണ്ടായിരുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ഡൽഹിയിലേക്ക് മടങ്ങി. കെ.പി.സി.സി. ആസ്ഥാനത്ത് ഇരുനേതാക്കളും ചേർന്ന് രണ്ട് ദിവസമായി സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. 121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

  3. വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ

  4. ‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  5. ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി

Share on WhatsApp

Share this story

മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങളിൽ അതൃപ്തി ; ഖാർഗെയെ കണ്ട് പരാതികൾ ധരിപ്പിച്ച് സണ്ണി ജോസഫ് pathanamthittamedia.com