Skip to content

കിഴക്കമ്പലം കവർച്ചക്കേസ് ; അസം സ്വദേശികളായ മൂന്ന് പ്രതികൾ തൃശ്ശൂരിൽ പിടിയിൽ

തിരുവനന്തപുരം : കിഴക്കമ്പലം ചേലക്കുളം ഞാറ്റുകാലയിൽ വയോധികയെ കെട്ടിയിട്ട് മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ അസം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഫസിൽദീൻ, നൂറുജുൽ, സൈജുദ്ദീൻ എന്നിവരാണ് തൃശ്ശൂർ പോലീസിന്റെ സഹായത്തോടെ കുന്നത്തുനാട് പോലീസിന്റെ കസ്റ്റഡിയിലായത്. മോഷണമുതലുമായി നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തൃശ്ശൂരിൽ വച്ചാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. കോലഞ്ചേരിയിലെ വ്യാപാരിയായ ഹസന്റെ ഭാര്യ കുഞ്ഞുമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കെട്ടിട നിർമ്മാണ ജോലികൾക്കായി മുൻപ് പ്രദേശത്ത് എത്തിയിരുന്ന പ്രതികൾക്ക് വീടിന്റെ സാഹചര്യങ്ങളെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മുൻധാരണയുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  3. ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ

  4. ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി

  5. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്

Share on WhatsApp

Share this story

കിഴക്കമ്പലം കവർച്ചക്കേസ് ; അസം സ്വദേശികളായ മൂന്ന് പ്രതികൾ തൃശ്ശൂരിൽ പിടിയിൽ pathanamthittamedia.com