പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ; പ്രധാന ബില്ലുകൾ അവതരിപ്പിക്കും
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ ചേരുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. പ്രധാനമായും നിയമനിർമ്മാണത്തിനാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്. ഒൻപത് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സുപ്രധാനമായ നിരവധി ബില്ലുകൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരള പബ്ലിക് സർവീസ് കമ്മീഷൻ ഭേദഗതി ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ, സമഗ്ര കായിക ബിൽ, സിദ്ധാർത്ഥൻ റാഗിംഗ് നിരോധന ബിൽ തുടങ്ങി ഒട്ടേറെ ബില്ലുകളാണ് സമ്മേളനത്തിൽ കൊണ്ടുവരിക. സമ്മേളന കാലയളവിലെ സന്ദർശക തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പീക്കറെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എം.എൽ.എമാരെയും കാണുന്നതിന് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്നും സ്പീക്കർ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
തിരുവല്ലത്ത് 16 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ ; പിടികൂടിയത് ഒരുലക്ഷം രൂപ വിലവരുന്ന ലഹരിമരുന്ന്
-
വിഴിഞ്ഞം തുറമുഖ നിർമാണത്തോട് അനുബന്ധിച്ച ഡ്രെഡ്ജിങ്ങിനെതിരെ പ്രതിഷേധം ; അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി ഉപരോധിച്ചു
-
എസ്.എം.എ. ബാധിച്ച മുക്കത്തെ കുരുന്നുകൾക്ക് യൂസഫലിയുടെ കൈത്താങ്ങ്; ചികിത്സാസഹായം ശനിയാഴ്ച വീട്ടിലെത്തി കൈമാറും
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി
-
കോടമഞ്ഞിൽ മറഞ്ഞ രാജകീയ ചരിത്രം ; സംരക്ഷണം കാത്ത് കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം


