Skip to content

ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് ഗ്യാസ് സിലിണ്ടർ താഴേക്ക് എറിഞ്ഞു ; 28 കാരന് ദാരുണാന്ത്യം

ന്യൂഡൽഹി: ഫ്ലാറ്റിന്റെ മൂന്നാമത്തെ നിലയിൽനിന്നും ഗ്യാസ് സിലിണ്ടർ താഴേക്ക് ഇട്ട് 28 കാരനെ കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപുരിലാണ് വ്യക്തിവൈരാഗ്യത്തെ തുടർന്ന് 24കാരനായ ശിവം ശർമയാണ് ഗ്യാസ് സിലിണ്ടർ താഴേക്കിട്ട് യുവാവിനെ കൊലപ്പെടുത്തിയത്. ഒന്നാം നിലയിൽ താമസിക്കുന്ന സാഹിൽ എന്നയാളാണ് സിലിണ്ടർ തലയിൽ വീണ് മരിച്ചത്. പോലീസ് നൽകുന്ന വിവരപ്രകാരം ബിന്ദാപുരിലെ രാധിക അപ്പാർട്മെന്റിലെ മൂന്നാം നിലയിൽ താമസിക്കുന്ന ശിവം ശർമയും ഒന്നാം നിലയിൽ താമസിക്കുന്ന സാഹിലും തമ്മിൽ നേരത്തേ വഴക്കിട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിനു മൂന്നാം നിലയിൽനിന്നു സാഹിലിന്റെ തലയിലേക്ക് ശിവം ശർമ സിലിണ്ടർ എടുത്തിടുകയായിരുന്നു. തലയിൽ സിലിണ്ടർ പതിച്ച് ഗുരുതരമായി പരുക്കേറ്റ സാഹിലിനെ ദ്വാരകയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡൽഹി ബിന്ദാപുരിലെ ചന്തയിൽ ജോലി ചെയ്യുന്ന സാഹിൽ കുടുംബത്തിനൊപ്പമാണ്  അപ്പാർട്മെന്റ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 7.15 ഓടെയാണ് സംഭവമുണ്ടായത്. ബിന്ദാപുരിലെ ഫാക്ടറിയിൽ തയ്യൽ ജോലി ചെയ്യുകയാണ് പ്രതി ശിവം ശർമ. മദ്യലഹരിയിലാണ് ഇയാൾ കൃത്യം ചെയ്തത്. വൈകിട്ട് 7 മണിയോടെ പാർക്കിങ് സ്ഥലത്ത് വച്ചുണ്ടായ തർക്കത്തിനു പിന്നാലെയാണ് ശിവം ശർമ മുകളിലേക്ക് പോയി പാചക വാതക സിലിണ്ടർ താഴേക്ക് എറിഞ്ഞത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്

  2. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  3. കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം

  4. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

  5. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു

Share on WhatsApp

Share this story

ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് ഗ്യാസ് സിലിണ്ടർ താഴേക്ക് എറിഞ്ഞു ; 28 കാരന് ദാരുണാന്ത്യം pathanamthittamedia.com