Skip to content

ഐസന്‍കോട്ട് ആദ്യം പ്രധാനമന്ത്രിയാകട്ടെ ; അധികാരം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചാ നീക്കവുമായി നെതന്യാഹു

തെല്‍ അവിവ്: ഇസ്രായേലില്‍ അധികാരം നിലനിര്‍ത്താനുള്ള അവസാന അടവുമായി കാവല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. പ്രധാനമന്ത്രി പദവി ഐസന്‍കോട്ടുമായി വീതംവെക്കാന്‍ തയ്യാറാണെന്നാന്ന് നെതന്യാഹുവിന്റെ ഒടുവിലത്തെ നിലപാട്. ഗാഡി ഐസന്‍കോട്ട് ആദ്യം പ്രധാനമന്ത്രി ആകട്ടെ. ഐസന്‍കോട്ടിന് കീഴില്‍ താന്‍ ഉപപ്രധാനമന്ത്രിയാകാം. രണ്ടാം ഊഴത്തില്‍ തന്നെ പ്രധാനമന്ത്രിയാക്കണമെന്നുമാണ് നെതന്യാഹുവിന്റെ ആവശ്യം. ‘എന്റെ നേതൃത്വത്തില്‍ ലിക്കുഡ് പാര്‍ട്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി. എതിരാളിയായ യാഷര്‍ പാര്‍ട്ടിയേക്കാള്‍ കാല്‍ലക്ഷത്തിലധികം വോട്ടുകളുടെ വലിയ ഭൂരിപക്ഷവും ലിക്കുഡിനുണ്ട്. നിലനില്‍പ്പിന് തന്നെ ഭീഷണിയായ സാഹചര്യവും, അതിനെ നേരിടാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോള്‍, ഒരു നേതാവെന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്തം മറ്റെല്ലാം മാറ്റിവെക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കുന്നു. ഏറ്റവും വലിയ പാര്‍ട്ടി സര്‍ക്കാരിനെ നയിക്കണമെന്ന തത്വം പോലും മാറ്റിവെച്ച്, ഗാഡി ഐസന്‍കോട്ട് ആദ്യം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കട്ടെ. ഭരണകാലത്തിന്റെ തുടക്കത്തില്‍ ഉപ പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ എനിക്ക് സമ്മതമാണ്.

ഈ സാഹചര്യത്തില്‍, മറുഭാഗത്തും സമാനമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഭീഷണികളെ ചെറുക്കുകയും ഇസ്രായേലിന്റെ സുരക്ഷയും ഭാവിയും ഉറപ്പാക്കുകയും ചെയ്യുന്ന ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യം’ -നെതന്യാഹു സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ എസന്‍കോട്ട് പക്ഷം ശക്തമാക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്

  2. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  3. കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം

  4. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു

  5. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

Share on WhatsApp

Share this story

ഐസന്‍കോട്ട് ആദ്യം പ്രധാനമന്ത്രിയാകട്ടെ ; അധികാരം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചാ നീക്കവുമായി നെതന്യാഹു pathanamthittamedia.com