സഹോദരിയുമായി സംസാരിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്:  ഇഷ്ടപ്പെട്ട വിഷയത്തിന് ഡിഗ്രി പ്രവേശനം ലഭിക്കാത്തതിലുള്ള മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി സഹോദരിയുമായി സംസാരിച്ചുകൊണ്ടിരിക്കെ ഓടി പോയി കിണറ്റില്‍ ചാടി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചു.

ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഡൂര്‍ നൈമുഗറിലെ ബാലകൃഷ്ണറൈ- സുമതി ദമ്പതികളുടെ മകള്‍ ദീക്ഷ (18) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പ്ലസ്ടു കഴിഞ്ഞ ദീക്ഷ മംഗൂരു കോളജില്‍ ഡിഗ്രിക്ക് ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.

കൊമേഴ്‌സിനാണ് അപേക്ഷ നല്‍കിയിരുന്നതെങ്കിലും ഒപ്പം തന്നെ അപേക്ഷിച്ച ആട്‌സിലേക്ക് പ്രവേശനം ലഭിച്ചത്. ഡിഗ്രിക്ക് ഇഷ്ടവിഷയത്തിന് പ്രവേശനം ലഭിക്കാതില്‍ ദീക്ഷ കടുത്ത മനോവിഷത്തിലായിരുന്നുവെന്ന് അടുത്ത ബന്ധുവായ പ്രകാശന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സഹോദരിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും കോളേജ് പ്രവേശനത്തെ കുറിച്ച്‌ സൂചിപ്പിച്ചിരുന്നതായാണ് വിവരം.

ആഴമുള്ള കിണറ്റില്‍ ചാടിയ ദീക്ഷയെ രക്ഷിക്കാന്‍ വീട്ടുകാരും നാട്ടുകാരും നടത്തിയ ശ്രമം വിജയിച്ചില്ല. ഇതോടെയാണ് കാസര്‍കോട് ഫയര്‍ഫോഴ്‌സ് എത്തിയത് പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. ദീക്ഷയുടെ ആകസ്മിക മരണം നാടിനെ നടുക്കി.

സഹോദരങ്ങള്‍: സന്ധ്യ, ലക്ഷ്മണ്‍. ആദൂര്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...