കോന്നി-മണ്ണീറ റോഡിന്റെ അപകടകരമായ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

കോന്നി : മണ്ണീറയിലേക്കുള്ള റോഡിൽ അപകടകരമായ ഭാഗങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. മുണ്ടോംമൂഴി പാലത്തിന് സമീപത്ത് നിന്ന് മണ്ണീറ റോഡിലേക്ക് കടക്കുമ്പോൾ കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോംമൂഴിക്കും ഇടയിലായാണ് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കേണ്ടത്.

അടവിയിലേക്കും മണ്ണീറയിലേക്കും ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നതും ഈ വഴിയാണ്. താഴ്ച്ചയുള്ള ഭാഗം മൺ തിട്ട ആയതിനാൽ ഇത് ഇടിയുന്നതിനുള്ള സാധ്യതയും ഏറെയാണ്. മാത്രല്ല റോഡിന് ഇരുവശവും ഓട ഇല്ലാത്തതിനാൽ പല സ്ഥലങ്ങളിൽ നിന്നും മഴക്കാലത്ത് വെള്ളം ഒഴുകി ഇറങ്ങുന്നതും റോഡിലേക്ക് തന്നെ. ഇത് റോഡ് തകർച്ചയ്ക്കും കാരണമാകുന്നു. മൺ തിട്ടയുള്ള ഭാഗം ഈറക്കാടുകൾ വളർന്ന് നിൽക്കുന്നതിനാൽ അപകടകരമായ ഭാഗം പെട്ടെന്ന് ശ്രദ്ധയിൽ പെടുകയുമില്ല. റോഡിന്റെ വീതിക്കുറവും വാഹനയാത്രക്കാരെ വലയ്ക്കുന്നു. റോഡിന് ഓട നിർമ്മിക്കണമെന്നും ആവശ്യമുയരുന്നു.

മഴക്കാലമായാൽ തകർന്ന റോഡിലെ വെള്ളക്കെട്ടും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മണ്ണീറയിലെ ജനങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡും ഇതാണ്. റോഡിന്റെ  താഴ്ച്ചയുള്ള ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിച്ചില്ലെങ്കിൽ മൺ തിട്ട ഇടിഞ്ഞ് അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...