പത്ത് പേരുടെ ഒഴിവിലേക്ക് ഇന്റ‍ർവ്യൂ, എത്തിയത് 1800 പേർ ; ഒടുവിൽ സംഭവിച്ചത്…

For full experience, Download our mobile application:
Get it on Google Play

അഹ്മദാബാദ്: പത്ത് ഒഴിവുകളിലേക്ക് ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനി നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയത് 1800ൽ അധികം പേർ. ഇന്റർവ്യൂ നടന്ന ഹോട്ടലിലുണ്ടായ തിക്കിലും തിരക്കിലും കൈവരി തകർന്ന് നിരവധിപ്പേർ താഴെ വീണു. ആർക്കും കാര്യമായ പരിക്കുകളില്ല. അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ നേർചിത്രമാണ് ഇതെന്ന് കോൺഗ്രസ് ആരോപിച്ചു. ജഗാഡിയയിലെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്വകാര്യ എഞ്ചിനീയറിങ് കമ്പനി തങ്ങളുടെ സ്ഥാപനത്തിലെ പത്ത് ഒഴിവുകളിലേക്കാണ് ഓപ്പൺ ഇന്റർവ്യൂ നടത്തിയത്. അങ്കലേശ്വറിലെ ലോർഡ്സ് പ്ലാസ ഹോട്ടലിലായിരുന്നു അഭിമുഖം നിശ്ചയിച്ചിരുന്നത്. കമ്പനി അധികൃതരുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് 1800ൽ അധികം പേരാണ് ജോലി തേടി എത്തിയത്.

ഇത്രയും ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളാനുള്ള സ്ഥലം ഹോട്ടലിൽ ഉണ്ടായിരുന്നില്ല. ഇതോടെ തിക്കും തിരക്കുമായി. നൂറു കണക്കിന് യുവാക്കൾ ഇന്റർവ്യൂ നടക്കുന്ന ഹോട്ടലിന്റെ പ്രവേശന കവാടത്തിലും പടിക്കെട്ടുകളിലും തിങ്ങിനിറ‌ഞ്ഞ് നിൽക്കുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. അതിനേക്കാൾ അധികം പേർ നോക്കി നിൽക്കുകയും ചെയ്യുന്നു. വാതിലിന് പുറത്തെ തിരക്ക് ഏറി വന്നപ്പോൾ സമീപത്തെ കൈവരികളിൽ സമ്മർദമേറി. തകർന്ന് വീഴുന്നത് മനസിലാക്കി രണ്ട് പേ‍ർ ചാടി രക്ഷപ്പെട്ടു. നിരവധി പേർ കൈവരിയോടൊപ്പം താഴേക്ക് വീണു. എന്നാൽ നിലത്തു നിന്ന് അധികം ഉയരമില്ലാതിരുന്നതിനാൽ തന്നെ കാര്യമായ പരിക്കുകളുണ്ടായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...