സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കിയത് 18,679 കുടുംബങ്ങള്‍. 1976 പേര്‍ സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ പത്തനംതിട്ട ജില്ലയിലെ 20,655 കുടുംബങ്ങള്‍ ജില്ലയിലെ  സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷന്‍ നടത്തേണ്ടത് എന്നതിനാലാണ് ഒരു സെല്‍ഫ് എന്യൂമറേഷനെ ഒരു കുടുംബമായി പരിഗണിക്കുന്നത്. ജൂണ്‍ 16ന് ആരംഭിച്ച സെല്‍ഫ് എന്യൂമറേഷന്‍ ജൂണ്‍ 30ന് അവസാനിക്കും. ജൂലൈ ഒന്നു മുതല്‍ ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ക്കായി വീടുകളിലെത്തും.

സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിനു മുന്‍പ് വ്യക്തികള്‍ക്ക് സ്വയം കുടുംബത്തിന്റെ ക്യത്യമായ വിവരങ്ങള്‍ സുരക്ഷിതമായി ഓണ്‍ലൈനായി സമര്‍പ്പിക്കാനാണ് സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. കളക്ടറേറ്റ്, താലൂക്ക് ഓഫീസുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള ഹെല്‍പ് ഡെസ്‌കിലെത്തിയും സെല്‍ഫ് എന്യൂമറേഷന്‍  പൂര്‍ത്തിയാക്കാവുന്നതാണ്. സെല്‍ഫ് എന്യൂമറേഷന്‍ വെബ്‌സൈറ്റ് – http://se.census.gov.in

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി....