കുളനട സര്‍വീസ് സഹകരണ ബാങ്കിലെ 291 നിക്ഷേപകരുടെ 2.21 കോടി നിക്ഷേപ തുക തിരികെ നല്‍കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് മുഖേനെയുള്ള നിക്ഷേപതുക വിതരണോദ്ഘാടനം ഫെബ്രുവരി 26 ന് രാവിലെ 10 ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ അധ്യക്ഷത വഹിക്കും. പ്രവര്‍ത്തനം നിലച്ച 2133-ാം നമ്പര്‍ കുളനട സര്‍വീസ് സഹകരണ ബാങ്കിലെ 291 നിക്ഷേപകരുടെ 2.21 കോടി നിക്ഷേപ തുക തിരികെ നല്‍കും. തുക നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റും. 105 പ്രാഥമിക കാര്‍ഷിക വായ്പാ സംഘം, രണ്ട് സഹകരണ ആശുപത്രി, 47 എംപ്ലോയീസ് സഹകരണ സംഘം, 19 വനിതാ സഹകരണ സംഘം, 48 പട്ടികജാതി/ പട്ടികവര്‍ഗ്ഗ സഹകരണ സംഘം തുടങ്ങി ജില്ലയില്‍ എഴുന്നൂറോളം സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് നീതി സ്റ്റോര്‍, സഹകരണ സൂപ്പര്‍ മാര്‍ക്കറ്റ്, മരുന്നുകളുടെ വില നിയന്ത്രിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നു. സഹകരണ ബാങ്കുകളിലൂടെ ജില്ലയില്‍ ഏറ്റവുമധികം കാര്‍ഷിക വായ്പകള്‍ വിതരണം ചെയ്തു. അവശരായ സഹകാരികള്‍ക്ക് അംഗസമാശ്വാസ പദ്ധതിയിലൂടെ 54,25,000 രൂപ ജില്ലയില്‍ വിതരണം ചെയ്തു.

കേരളാ സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ പി സതീഷ് ചന്ദ്രന്‍ പദ്ധതി വിശദീകരിക്കും. കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ.ആര്‍ സനല്‍ കുമാര്‍, കേരളാ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍/ സെക്രട്ടറി ടി എസ് ലത, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എസ് ബിന്ദു, ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എം പി സുജാത, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...