ദേശീയപാതയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന കായംകുളത്ത് 2 അപകടങ്ങൾ ; യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കായംകുളം : കായംകുളത്ത് ദേശീയ പാതയ്‌ക്കെടുത്ത കുഴിയില്‍ വീണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങള്‍. കുഴിയില്‍ വീണ് നൂറനാട് സ്വദേശിയായ ആരോമല്‍ മരിച്ചു. 23 വയസായിരുന്നു. മറ്റൊരു കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ ഒരു യുവാവിന് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നത്.

റോഡിലെ വ്യത്യസ്ത കുഴികളില്‍ വീണായിരുന്നു അപകടങ്ങള്‍. കുഴികള്‍ക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കെപിഎസി ജംഗ്ഷനിലെ കുഴിയില്‍ വീണാണ് ആരോമലിന് ജീവന്‍ നഷ്ടമായത്. നൂറനാട്ടെ വീട്ടിലേക്ക് പോകും വഴി സര്‍വീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമല്‍ വാഹനവുമായി വീഴുകയായിരുന്നു. കുഴിയില്‍ വലിയ കോണ്‍ക്രീറ്റ് പാളിയും വെള്ളവുമുണ്ടായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...