വാഹനമിടിച്ച്‌ മരണപ്പെട്ട വൃദ്ധയുടെ കഴുത്തിലെ സ്വര്‍ണ്ണമാല മോഷ്ടിച്ചയാളും ഇടിച്ച വാഹനം ഓടിച്ചയാളും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ : വാഹനമിടിച്ച്‌ മരണപ്പെട്ട വൃദ്ധയുടെ കഴുത്തില്‍ക്കിടന്ന സ്വര്‍ണ്ണമാല മോഷ്ടിച്ചയാളെയും ഇടിച്ച വാഹനം ഓടിച്ചയാളെയും പിടികൂടി. മാലമോഷ്ടിച്ച അമ്പാട്ടുകാവ് മാങ്കായിപ്പറമ്പ് വീട്ടില്‍ അനില്‍കുമാര്‍ (46), വാഹനം ഓടിച്ച പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തില്‍ അഭിരാം (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.

30 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അമ്പാട്ടുകാവില്‍ വെച്ച്‌ പത്തിനംതിട്ട സ്വദേശി തുളസി (65) യെ വാഹനമിടിച്ചത്. അമിത വേഗതയില്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്‍ അനില്‍കുമാര്‍ സ്വയം മുന്നോട്ടു വരികയും അതുവഴി വന്ന കാറില്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. യാത്രാമധ്യേ വൃദ്ധ മരണപ്പെട്ടു.

മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് ടീം നടത്തിയ അന്വഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്. പരിക്കേറ്റ് കിടക്കുമ്പോള്‍ വൃദ്ധയുടെ കഴുത്തില്‍ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോള്‍ മാല ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ രംഗത്ത് വന്ന ആളിലേക്ക് അന്വേഷണം നീണ്ടതും പ്രതി പിടിയിലാകുന്നതും. യാത്രാമദ്ധ്യേ ഇയാള്‍ വൃദ്ധയുടെ മാല ഊരിയെടുക്കുകയായിരുന്നു.

ഇടിച്ച എയ്ഷര്‍ വാഹനവുമായി ഡ്രൈവര്‍ ഊടുവഴികളിലൂടെ കയറി പാതാളം ഏലൂര്‍ വഴി രക്ഷപ്പെട്ടു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തൃപ്പൂണിത്തുറയില്‍ നിന്നുമാണ് ഡ്രൈവറും വാഹനവും കസ്റ്റഡിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക്, ഡി.വൈ.എസ്‌പി പി.കെ ശിവന്‍ കുട്ടി, എസ്.എച്ച്‌.ഒ എല്‍.അനില്‍ കുമാര്‍, എസ്‌ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി, എഎസ്‌ഐ എ.എം.ഷാഹി, സി.പി.ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, എച്ച്‌.ഹാരിസ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...