പോലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കല്ലറ ഭരതന്നൂരിൽ പോലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് ഭരതന്നൂർ അംബേദ്കർ കോളനിയിൽ മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പോലീസിനെ ആക്രമിച്ചത്. അടിപിടി നടക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയപ്പോഴായിരുന്നു അതിക്രമം.

ഇരുവരെയും പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അജയകുമാറിനും സി പി ഒ ജുറൈദിനുമാണ് മര്‍ദ്ദനമേറ്റത്. പോലീസുകാരുടെ യൂണിഫോം പ്രതികൾ വലിച്ചുകീറി. പ്രതികളെ പോലീസുകാര്‍ തന്നെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. മുകേഷ് ലാലും രാജേഷും പോക്സോ കേസിലും അടിപിടിക്കേസിലും പ്രതികളാണ്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസമുണ്ടാക്കൽ, പൊതു സ്ഥലത്ത് അടിപിടി തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...