കള്ളനോട്ടുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കള്ളനോട്ടുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റില്‍. കൊല്ലം കിഴക്കേ കല്ലട കൊടുവിള ഷാജിഭവനത്തില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരാണ് പിടിയിലായത്. കിഴക്കേ കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ക്ലീറ്റസ്. ചാരുംമൂട്ടിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ബുധനാഴ്ച സാധനം വാങ്ങാനെത്തിയ ലേഖ നല്‍കിയത് 500 രൂപ. എന്നാല്‍ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ പരിശോധിച്ചപ്പോള്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കണ്ടെത്തി.

ഇവരുടെ വീടു പരിശോധിച്ചപ്പോഴും നോട്ടുകള്‍ കിട്ടി. നോട്ടുകള്‍ നല്‍കിയത് ക്ലീറ്റസാണെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ക്ലീറ്റസിനെ കിഴക്കേ കല്ലടയുള്ള വീടിനു സമീപത്തുനിന്ന് അറസ്റ്റുചെയ്തു. ഇയാളുടെ പക്കല്‍നിന്ന് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തു. 10,000 രൂപയുടെ കള്ളനോട്ടാണ് ക്ലീറ്റസ് ലേഖയ്ക്കു നല്‍കിയിരുന്നത്. ഒരുമാസമായി ലേഖ ചാരുംമൂട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ കയറി 500 രൂപയുടെ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങിയിരുന്നു. നോട്ടുകളുടെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...