യു.പിയില്‍ ഡോക്ടറുടെ എട്ടുവയസുകാരന്‍ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ബുലന്ദ്ശഹര്‍ : യു.പിയില്‍ ഡോക്ടറുടെ എട്ടുവയസുകാരന്‍ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബുലന്ദ്ശഹറില്‍ നിന്നും രണ്ട് ദിവസം മുന്‍പ് കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം ഞായറാഴ്ച്ചയാണ് പോലിസ് കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ പിതാവായ ഡോക്ടറുടെ മുന്‍ജോലിക്കാരായ നിജം, ഷാഹിദ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ചതാരി പോലിസ് സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയിരുന്നു. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ പഴയ ജോലിക്കാരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഡോക്ടറുടെ കൂടെ കമ്പൗണ്ടര്‍മാരായി ജോലി ചെയ്തിരുന്നവരാണ് ഇരുവരും. രണ്ട് വര്‍ഷം മുമ്പ്, ജോലിയില്‍ പിഴവ് വരുത്തിയതിന് പിരിച്ചുവിട്ടതിനാല്‍ ഡോക്ടറോടുള്ള വൈരാഗ്യമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നിലെന്ന് പ്രതികള്‍ പോലിസിനോട് സമ്മതിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....