ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയതിന് ഒരു മുസ്‌ലിം പുരോഹിതനെ കൂടി അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയതിന് ഒരു മുസ്‌ലിം പുരോഹിതനെ കൂടി അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ധമുക്കയിലാണ് കിഷന്‍ ബോലിയ എന്ന 27 കാരനെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസറ്റ് ഷെയര്‍ ചെയ്‌തെന്ന് ആരോപിച്ച്‌ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൗലവി കമര്‍ഗാനി ഉസ്മാനി എന്ന മുസ്‌ലിം പുരേഹിതനാണ് അറസറ്റിലായത്. നേരത്തെ ഷബിയാര്‍ അലിയാസ് സബാ ചൊപ്ഡ (24), ഇംതിയാസ് അലിയാസ് ഇംതു പത്താന്‍ (27), മസ്‌ലിം പുരോഹിതനായ മൗലാന മുഹമ്മദ് സവര്‍വാ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് ആയുധം നല്‍കിയതിനാണ് ഉസ്മാനി അറസ്റ്റിലായത്. മൂന്ന് പ്രതികളുടെ അറസ്റ്റിന് ശേഷം കേസ് ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് കൈമാറിയിരുന്നു.

കഴിഞ്ഞ ജനുവരി ആറിനാണ് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് കിഷന്‍ ഷെയര്‍ ചെയ്തത്. മുസ്‌ലിം സമുദായഗംങ്ങളുടെ പരാതിയെ തുടര്‍ന്ന് ഇയാളെ ധന്‍ധുക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കിഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ജനുവരി 25 ന് ബന്ധുവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന കിഷനെ ചൊപ്ഡയും ഇംതിയാസ് പത്താനും വെടി വെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ ഉസ്മാനിയുമായി ഇന്‍സ്റ്റഗ്രാമിവൂടെ ബന്ധപ്പെട്ടിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രവാചകന്‍ മുഹമ്മദിനെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇയാള്‍ സുമദായംഗങ്ങളോട് പറയുമായിരുന്നു. കിഷന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ഗുജറാത്തില്‍ പലയിടങ്ങളിലും ബന്ദും ഹര്‍ത്താലും നടന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...